വിദേശത്ത് ചെറുപ്പക്കാര്‍ ചായയ്ക്ക് കഴിക്കാൻ ഇഷ്ടപ്പെടുന്നത് ഈ ഇന്ത്യൻ വിഭവം.

By Web TeamFirst Published Feb 8, 2023, 6:50 PM IST
Highlights

ഇപ്പോഴിതാ ഇന്ത്യൻ വിഭവങ്ങള്‍ക്ക് വിദേശരാജ്യങ്ങളിലുള്ള പ്രിയം സൂചിപ്പിക്കുന്നൊരു സര്‍വേ ഫലമാണ് പുറത്തുവന്നിരിക്കുന്നത്. യുകെയില്‍ നിന്നുള്ളതാണ് ഈ സര്‍വേ റിപ്പോര്‍ട്ട്. 

ഇന്ത്യൻ വിഭവങ്ങള്‍ക്ക് പൊതുവെ വിദേശികള്‍ക്കിടയില്‍ വലിയ പേരാണുള്ളത്. മിക്ക വിദേശികളും ഇന്ത്യ എന്ന് കേട്ടാല്‍ തന്നെ ഉടൻ ഭക്ഷണങ്ങളെ കുറിച്ചാണ് അധികവും ഓര്‍ക്കുകയും പങ്കുവയ്ക്കുകയും ചെയ്യാറ്. യൂറോപ്യൻ രാജ്യങ്ങളില്‍ നിന്നുള്ളവരാണെങ്കില്‍ അവര്‍ക്ക് സ്പൈസിയായ ഭക്ഷണം കഴിക്കാൻ അല്‍പം ബുദ്ധിമുട്ടാണെങ്കില്‍ കൂടിയും രുചിയോട് താല്‍പര്യമുള്ളതിനാല്‍ ഇവരും ഇന്ത്യൻ വിഭവങ്ങളുടെ ആരാധകരാകാറാണ് പതിവ്. 

ഇപ്പോഴിതാ ഇന്ത്യൻ വിഭവങ്ങള്‍ക്ക് വിദേശരാജ്യങ്ങളിലുള്ള പ്രിയം സൂചിപ്പിക്കുന്നൊരു സര്‍വേ ഫലമാണ് പുറത്തുവന്നിരിക്കുന്നത്. യുകെയില്‍ നിന്നുള്ളതാണ് ഈ സര്‍വേ റിപ്പോര്‍ട്ട്. 

യുകെയില്‍ പരമ്പരാഗതമായി തന്നെ ഏറെ പ്രചാരത്തിലുള്ളൊരു പാനീയമാണ് ചായ. ചായയ്ക്കൊപ്പം ബിസ്കറ്റ്, വിവിധ കേക്കുകള്‍, റൊട്ടികള്‍ എന്നിവയാണ് ഇവിടെ സാധാരണഗതിയില്‍ സ്നാക്ക് ആയി കഴിക്കാറ്. എന്നാലിപ്പോള്‍ ചെറുപ്പക്കാര്‍ക്കിടയില്‍ യുകെയില്‍ ചായയ്ക്കൊപ്പം കഴിക്കുന്ന ഏറ്റവും പ്രിയപ്പെട്ട സ്നാക്ക് ആയി ഒരിന്ത്യൻ വിഭവം മാറിയിരിക്കുന്നു എന്നാണ് സര്‍വേ ഫലം കാണിക്കുന്നത്. 

യുണൈറ്റഡ് കിംഗ്ഡം ടീ ആന്‍റ് ഇന്‍ഫ്യൂഷൻസ് അസോസിയേഷൻ (യുകെടിഐഎ) ആണ് രസകരമായ സര്‍വേ നടത്തിയിരിക്കുന്നത്. ഇന്ത്യയില്‍ തന്നെ ഏറെ ആരാധകരുള്ള സ്നാക്ക് ആയ സമൂസയാണ് യുകെയില്‍ ചെറുപ്പക്കാര്‍ക്കിടയിലും സ്ഥാനം പിടിച്ചുപറ്റിയിരിക്കുന്നത്. 

പതിനെട്ടിനും ഇരുപത്തിയൊമ്പതിനും ഇടയ്ക്ക് പ്രായത്തിലുള്ളവര്‍ അധികവും ബിസ്കറ്റ്, അല്ലെങ്കില്‍ ഗ്രനോള ബാര്‍ ആണത്രേ പൊതുവെ ചായയ്ക്കൊപ്പം കഴിച്ചിരുന്നത്. ഇപ്പോഴും ഒന്നാം സ്ഥാനം ഗ്രനോള ബാറിന് തന്നെയാണെന്ന് സര്‍വേ പറയുന്നു. എന്നാല്‍ രണ്ടാം സ്ഥാനം ഇന്ത്യൻ വിഭവമായ സമൂസ ഏറ്റെടുത്തിരിക്കുന്നു. 

'ഗ്രനോള ബാര്‍ എളുപ്പത്തില്‍ വിശപ്പ് ശമിപ്പിക്കും. അതാകാ അധികപേരും അത് കഴിക്കുന്നത്. എന്നാല്‍ അല്‍പമൊന്ന് രുചി മാറ്റിപ്പിടിച്ച് പുതിയത് എന്തെങ്കിലും പരീക്ഷിക്കാമെന്നുള്ളവര്‍ മുഴുവനായി സമൂസയിലേക്ക് മാറിയിരിക്കുകയാണ്. പ്രത്യേകിച്ച് ചെറുപ്പക്കാര്‍...'- യുകെടിഐഎ ചീഫ് എക്സിക്യൂട്ടീവ് ഡോ. ഷാരോണ്‍ ഹാള്‍ പറയുന്നു. 

ചിലരെങ്കിലും ഒരു യാത്രയുടെ അനുഭവം കിട്ടാനോ,യാത്രയുടെ ഓര്‍മ്മകള്‍ അയവിറക്കാനോ സമൂസ പോലുള്ള പലഹാരങ്ങളെ ആശ്രയിക്കുന്നുവെന്നും ഡോ. ഹാള്‍ പറയുന്നു. 

Also Read:- ഇന്ത്യൻ മധുരപലഹാരത്തിന്‍റെ ചിത്രം പങ്കിട്ട് ഡേവിഡ് വാർണറുടെ ചോദ്യം..

click me!