ഈ രണ്ട് പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ മാത്രം കഴിച്ചാല്‍ മതി, തലമുടി വളരും...

Published : Oct 12, 2023, 02:41 PM IST
ഈ രണ്ട് പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ മാത്രം കഴിച്ചാല്‍ മതി, തലമുടി വളരും...

Synopsis

തലമുടി കൊഴിച്ചില്‍ തടയാനും തലമുടി വരളുന്നതും പൊട്ടുന്നതും തടയാനും തലമുടിയുടെ വളര്‍ച്ചയ്ക്കും ഏറെ സഹായിക്കുന്നവയാണ് സിങ്കും അയേണും അടങ്ങിയ ഭക്ഷണങ്ങള്‍.  

തലമുടി ആരോ​​ഗ്യത്തോടെ വളരാൻ ആദ്യം ശ്രദ്ധിക്കേണ്ടത് ഭക്ഷണ കാര്യത്തില്‍ തന്നെയാണ്. വിറ്റാമിനുകളുടെ കുറവ് കൊണ്ടാണ് പലപ്പോഴും തലമുടിയുടെ കരുത്ത് കുറയുന്നത്. വിറ്റാമിനുകളും മിനറലുകളും തലമുടിയുടെ വളര്‍ച്ചയ്ക്ക് ആവശ്യമാണ്.  അത്തരത്തില്‍ തലമുടി വളരാന്‍ കഴിക്കേണ്ട രണ്ട് പോഷകങ്ങളാണ് സിങ്കും അയേണും അടങ്ങിയ ഭക്ഷണങ്ങള്‍. 

തലമുടി കൊഴിച്ചില്‍ തടയാനും തലമുടി വരളുന്നതും പൊട്ടുന്നതും തടയാനും തലമുടിയുടെ വളര്‍ച്ചയ്ക്കും ഏറെ സഹായിക്കുന്നവയാണ് സിങ്കും അയേണും അടങ്ങിയ ഭക്ഷണങ്ങള്‍.  അത്തരത്തില്‍ തലമുടിയുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന സിങ്കും അയേണും അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...

ഒന്ന്...

ചീരയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിനുകളുടെ കലവറയാണ് ചീര. വിറ്റാമിന്‍ എ, ബി, സി, ഇ, പൊട്ടാസ്യം, കാത്സ്യം, ഫോളേറ്റ്, സിങ്ക്, അയേണ്‍ തുടങ്ങിയ ഒട്ടേറെ ഘടകങ്ങള്‍ ഇവയിലുണ്ട്. അതിനാല്‍ ചീര ഡയറ്റില്‍ ഉള്‍പ്പെടുന്നത് തലമുടിയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.

രണ്ട്... 

മുട്ടയാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോട്ടീനുകളും വിറ്റാമിന്‍ ബിയും ധാരാളം അടങ്ങിയതാണ് മുട്ട. തലമുടിയുടെ വളർച്ചയ്ക്ക് സഹായകമായ ബയോട്ടിൻ, സിങ്ക്, അമിനോ ആസിഡ് എന്നിവയും മുട്ടയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാല്‍ മുട്ട പതിവായി കഴിക്കുന്നത് തലമുടി വളരാന്‍ സഹായിക്കും.

മൂന്ന്...

പയറു വര്‍ഗങ്ങളാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍‌പ്പെടുന്നത്. പ്രോട്ടീനിന്‍റെ മികച്ച ഉറവിടം മാത്രമല്ല, നല്ല അളവിൽ സിങ്കും അയേണും അടങ്ങിയ ഭക്ഷണം കൂടിയാണ് പയര്‍. അതിനാല്‍ ഇവയും തലമുടിയുടെ ആരോഗ്യത്തിന് നല്ലതാണ്. 

നാല്...

നട്സാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സിങ്കും അയേണും വിറ്റാമിനുകളും മറ്റ് പോഷകങ്ങളും അടങ്ങിയ ബദാം, അണ്ടിപരിപ്പ്, വാള്‍നട്സ്, പിസ്ത തുടങ്ങിയവ കഴിക്കുന്നതും തലമുടിയുടെ ആരോഗ്യത്തിന് നല്ലതാണ്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: പ്രമേഹത്തെ കുറയ്ക്കാന്‍ ഈ ആറ് ഡ്രൈ ഫ്രൂട്ട്സുകള്‍ കഴിക്കൂ...

youtubevideo

PREV
click me!

Recommended Stories

തണുപ്പ് കാലത്ത് പ്രതിരോധശേഷി കൂട്ടാൻ കഴിക്കേണ്ട പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ
കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് കഴിക്കേണ്ട സൂപ്പർ ഫുഡുകൾ