പ്രതിരോധശേഷി കൂട്ടാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം സിങ്ക് അടങ്ങിയ ഈ ഭക്ഷണങ്ങൾ...

By Web TeamFirst Published Apr 1, 2023, 8:19 PM IST
Highlights

വിറ്റാമിന്‍ എ, സി, ഡി തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് രോഗപ്രതിരോധശേഷി കൂട്ടാൻ സഹായിക്കും. അതുപോലെ തന്നെ മറ്റേതൊരു പോഷകളെയും പോലെ ശരീരത്തിന് ഏറ്റവും അത്യാവശ്യമായ ഒരു ധാതുവാണ് സിങ്ക്. ദഹനം, നാഡികളുടെ പ്രവര്‍ത്തനം, ശാരീരിക വളര്‍ച്ച തുടങ്ങിയവയ്ക്കും മെറ്റബോളിസം നിരക്ക് ഉയര്‍ത്താനുമൊക്കെ സിങ്ക് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് വളരെ നല്ലതാണ്.

ശരീരത്തിന്‍റെ ആരോഗ്യത്തിനായി രോഗപ്രതിരോധശേഷി കൂട്ടേണ്ടത് വളരെ പ്രധാനമാണ്. പോഷ​ക​ഗുണമുള്ള ഭക്ഷണങ്ങളിലൂടെ രോ​ഗപ്രതിരോധശേഷി വർധിപ്പിക്കാവുന്നതാണ്. വിറ്റാമിന്‍ എ, സി, ഡി തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് രോഗപ്രതിരോധശേഷി കൂട്ടാൻ സഹായിക്കും. അതുപോലെ തന്നെ മറ്റേതൊരു പോഷകളെയും പോലെ ശരീരത്തിന് ഏറ്റവും അത്യാവശ്യമായ ഒരു ധാതുവാണ് സിങ്ക്. ദഹനം, നാഡികളുടെ പ്രവര്‍ത്തനം, ശാരീരിക വളര്‍ച്ച തുടങ്ങിയവയ്ക്കും മെറ്റബോളിസം നിരക്ക് ഉയര്‍ത്താനുമൊക്കെ സിങ്ക് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് വളരെ നല്ലതാണ്.

അത്തരത്തില്‍ സിങ്ക് അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...

ഒന്ന്...

മുട്ടയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പോഷകങ്ങളുടെ കലവറയാണ് മുട്ട. വിറ്റാമിന്‍ എ, ബി, സി, ഡി, ഇ  എന്നിവ ഇതില്‍ അടങ്ങിയിരിക്കുന്നു. ഒപ്പം കാത്സ്യം, സോഡിയം, പൊട്ടാസ്യം, മഗ്നീഷ്യം, ഇരുമ്പ് എന്നിവയും മുട്ടയില്‍ അടങ്ങിയിട്ടുണ്ട്. ഒരു വലിയ മുട്ടയില്‍ അഞ്ച് ശതമാനത്തോളം സിങ്ക് അടങ്ങിയിട്ടുണ്ട് എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. അതിനാല്‍ മുട്ട പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.

രണ്ട്... 

സിങ്കിന്റെ നല്ല സ്രോതസ്സാണ് പയറുവര്‍ഗങ്ങള്‍. കടല, പയര്‍, ബീന്‍സ് തുടങ്ങിയവയില്‍ ഒരു ദിവസത്തേക്ക് ആവശ്യമായ സിങ്ക് അടങ്ങിയിരിക്കുന്നു. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. 

മൂന്ന്...

ബ്ലൂബെറിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. നിരവധി ആന്‍റിഓക്സിഡന്‍റുകളും സിങ്കും ഇവയില്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.   

നാല്...

ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ ഏറെ സഹായകമായ ഒന്നാണ് തണ്ണിമത്തൻ. തണ്ണിമത്തന്‍ കുരുവും ആരോഗ്യത്തിന് നല്ലതാണ്. തണ്ണിമത്തന്‍ കുരുവില്‍ സിങ്ക് ഉൾപ്പെടെയുള്ള വിവിധതരം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്.

അഞ്ച്...

പാലും പാലുല്‍പ്പന്നങ്ങളുമാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സിങ്ക് അടങ്ങിയ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.

ആറ്...

നട്സ് ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സിങ്കും മറ്റ് പോഷകങ്ങളും അടങ്ങിയ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ  ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also Read: ചര്‍മ്മം കണ്ടാല്‍ പ്രായം തോന്നിക്കുന്നുണ്ടോ? മുഖത്തെ ചുളിവുകളകറ്റാൻ പരീക്ഷിക്കാം ഈ ഫേസ് പാക്കുകള്‍...

click me!