പ്രതിരോധശേഷി കൂട്ടാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം സിങ്ക് അടങ്ങിയ ഈ ഭക്ഷണങ്ങൾ...

Published : Dec 24, 2023, 10:15 PM IST
പ്രതിരോധശേഷി കൂട്ടാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം സിങ്ക് അടങ്ങിയ ഈ ഭക്ഷണങ്ങൾ...

Synopsis

പൊതുവേ വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങളാണ് രോഗ പ്രതിരോധശേഷിക്കു വേണ്ടി കഴിക്കാന്‍ നിര്‍ദ്ദേശിക്കുന്നത് എന്നാല്‍ സിങ്കും പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കുന്നതാണ്.

ഈ മഞ്ഞുകാലത്ത് ശരീരത്തിന്‍റെ ആരോഗ്യത്തിനായി രോഗപ്രതിരോധശേഷി കൂട്ടേണ്ടത് വളരെ പ്രധാനമാണ്.  
പൊതുവേ വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങളാണ് രോഗ പ്രതിരോധശേഷിക്കു വേണ്ടി കഴിക്കാന്‍ നിര്‍ദ്ദേശിക്കുന്നത് എന്നാല്‍ സിങ്കും പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കുന്നതാണ്. അത്തരത്തില്‍ സിങ്ക് അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...

ഒന്ന്...

നിലക്കടലയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സിങ്ക് ധാരാളം അടങ്ങിയ നട്സാണ് നിലക്കടല. ഇവ കഴിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാനും സഹായിക്കും. 

രണ്ട്...

മുട്ടയാണ് രണ്ടാമതായി ഈ  പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഒരു വലിയ മുട്ടയില്‍ അഞ്ച് ശതമാനത്തോളം സിങ്ക് അടങ്ങിയിട്ടുണ്ട് . അതിനാല്‍ മുട്ട പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.

മൂന്ന്...

പാലും പാലുല്‍പ്പന്നങ്ങളുമാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സിങ്ക് അടങ്ങിയ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.

നാല്...

സിങ്കിന്റെ നല്ല സ്രോതസ്സാണ് പയറുവര്‍ഗങ്ങള്‍. കടല, പയര്‍, ബീന്‍സ് തുടങ്ങിയവയില്‍ ഒരു ദിവസത്തേക്ക് ആവശ്യമായ സിങ്ക് അടങ്ങിയിരിക്കുന്നു. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ  ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

youtubevideo

PREV
click me!

Recommended Stories

Health Tips: കുടലിന്‍റെ ആരോഗ്യത്തിനായി കുടിക്കേണ്ട പാനീയങ്ങള്‍
പിസിഒഎസ് പ്രശ്നമുള്ളവർ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍