സൊമാറ്റോയില്‍ ഈ വര്‍ഷം ഏറ്റവുമധികം ഓര്‍ഡര്‍ നടത്തിയ ആള്‍ ആരെന്നറിയാമോ?

Published : Dec 29, 2022, 06:03 PM IST
സൊമാറ്റോയില്‍ ഈ വര്‍ഷം ഏറ്റവുമധികം ഓര്‍ഡര്‍ നടത്തിയ ആള്‍ ആരെന്നറിയാമോ?

Synopsis

ഇന്ത്യയിലാണെങ്കില്‍ സ്വിഗ്ഗി, സൊമാറ്റോ എന്നീ ആപ്പുകള്‍ തന്നെയാണ് വലിയ രീതിയില്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഓരോ വര്‍ഷവും കഴിയുമ്പോള്‍ തങ്ങളുടെ പ്രവര്‍ത്തനം, നേട്ടങ്ങള്‍ എന്നിവയെല്ലാം വിലയിരുത്തി സ്വിഗ്ഗിയും സൊമാറ്റോയും വാര്‍ഷിക റിപ്പോര്‍ട്ടുകള്‍ പുറത്തിറക്കാറുണ്ട്.

ഓണ്‍ലൈൻ ഫുഡ് ഡെലിവെറി ഇന്ന് വ്യാപകമാണ്. പ്രത്യേകിച്ച് നഗരങ്ങളെ കേന്ദ്രീകരിച്ചാണ് ഓണ്‍ലൈൻ ഫുഡ് ഡെലിവെറി സര്‍വീസുകള്‍ കാര്യമായും പ്രവര്‍ത്തിക്കുന്നത്. നഗരങ്ങളിലാണെങ്കില്‍ മിക്ക വീടുകളിലും എല്ലാവരും ജോലിക്ക് പോകുന്നവരോ പഠിക്കുന്നവരോ ആയിരിക്കും. അങ്ങനെ വരുമ്പോള്‍ പാചകത്തിന് വേണ്ടി അധികസമയം നീക്കിവയ്ക്കാനും ഇവര്‍ക്ക് സാധിക്കില്ല. 

ഈ സാഹചര്യത്തിലാണ് ഓണ്‍ലൈൻ ഫുഡ് ഡെലിവെറി ആപ്പുകളുടെ സഹായം അധികപേരും തേടുന്നത്. ഇഷ്ടമുള്ള ഭക്ഷണം വീട്ടുവാതില്‍ക്കലെത്തുന്ന സൗകര്യം മിക്കവരും ഉപയോഗപ്പെടുത്തുന്നു എന്നുതന്നെ പറയാം. 

ഇന്ത്യയിലാണെങ്കില്‍ സ്വിഗ്ഗി, സൊമാറ്റോ എന്നീ ആപ്പുകള്‍ തന്നെയാണ് വലിയ രീതിയില്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഓരോ വര്‍ഷവും കഴിയുമ്പോള്‍ തങ്ങളുടെ പ്രവര്‍ത്തനം, നേട്ടങ്ങള്‍ എന്നിവയെല്ലാം വിലയിരുത്തി സ്വിഗ്ഗിയും സൊമാറ്റോയും വാര്‍ഷിക റിപ്പോര്‍ട്ടുകള്‍ പുറത്തിറക്കാറുണ്ട്.

ഏറ്റവുമധികം ഓര്‍ഡറുകള്‍ ലഭിച്ച ഭക്ഷണത്തെ കുറിച്ചെല്ലാമാണ് അധികവും ഇവര്‍ പങ്കുവയ്ക്കാറുള്ളത്. ഇപ്പോഴിതാ സൊമാറ്റോ പുറത്തുവിട്ട വാര്‍ഷിക റിപ്പോര്‍ട്ടില്‍ രാജ്യത്ത് തന്നെ സൊമാറ്റോയിലൂടെ ഏറ്റവുമധികം ഓര്‍ഡറുകള്‍ നടത്തിയിരിക്കുന്ന വ്യക്തിയെ കുറിച്ചും പങ്കുവച്ചിരിക്കുകയാണ്. ഇദ്ദേഹത്തിന്‍റെ ഓര്‍ഡറുകളുടെ കണക്ക് പരിശോധിച്ചാല്‍ ശരാശരി ഓരോ ദിവസവും 9 ഓര്‍ഡറെങ്കിലും ഇദ്ദേഹം നടത്തിയിട്ടുണ്ട് .

ദില്ലി സ്വദേശിയായ അങ്കൂര്‍ ആണ് ഇത്രയധികം ഓര്‍ഡറുകള്‍ സൊമാറ്റോയിലൂടെ നടത്തിയിരിക്കുന്നതത്രേ. രാജ്യത്തെ ഏറ്റവും വലിയ 'ഫൂഡീ' എന്ന ബഹുമതി തങ്ങള്‍ ഇദ്ദേഹത്തിന് നല്‍കുകയാണെന്നാണ് സൊമാറ്റോ റിപ്പോര്‍ട്ടില്‍ പറയുന്നത്. 

അതുപോലെ തന്നെ ഈ വര്‍ഷം ഓഫറുകളിലൂടെ ഏറ്റവുമധികം പണം ലാഭിച്ച വ്യക്തിയെ കുറിച്ചും റിപ്പോര്‍ട്ട് സൂചന നല്‍കിയിരിക്കുന്നു. മുംബൈ സ്വദേശിയാണത്രേ ഇദ്ദേഹം. കേട്ടാല്‍ അവിശ്വസനീയമായ അത്രയും തുകയാണ് ഇദ്ദേഹം ഓഫറുകളിലൂടെ ലാഭിച്ചിരിക്കുന്നത്. ഏതാണ്ട് രണ്ടര ലക്ഷം രൂപയോളം വരുമിത്!

പശ്ചിമബംഗാളിലെ രാജ് ഗഞ്ചിലുള്ളവരാണത്രേ സൊമാറ്റോയിലൂടെ ഏറ്റവുമധികം ഓഫറുകള്‍ സ്വന്തമാക്കിയിട്ടുള്ളത്. ആപ്പിലൂടെ ഏറ്റവുമധികം ഓര്‍ഡര്‍ ചെയ്യപ്പെട്ടിട്ടുള്ളത് ബിരിയാണ് തന്നെയാണ്. ബിരിയാണി കഴിഞ്ഞാല്‍ പിന്നെ ഏറ്റവുമധികം പേര്‍ തെരഞ്ഞെടുത്തിരിക്കുന്ന വിഭവം പിസയാണ്. 

Also Read:- ഇന്ത്യയില്‍ ഓരോ സെക്കൻഡിലും രണ്ട് ബിരിയാണി വീതം ഓര്‍ഡര്‍ ചെയ്യപ്പെടുന്നു!

PREV
Read more Articles on
click me!

Recommended Stories

Christmas 2025 : ക്രിസ്മസ് സ്പെഷ്യൽ, കൊതിപ്പിക്കും രുചിയൊരു ഫിഷ് കട്‌ലറ്റ്
Christmas 2025 : വളരെ എളുപ്പത്തിൽ ഓവൻ ഇല്ലാതെ എളുപ്പം തയ്യാറാക്കാൻ പറ്റുന്ന പ്ലം കേക്ക്