
ലണ്ടന്: മുന് ചാമ്പ്യന്മാരായ ചെല്സി ഇംഗ്ലീഷ് പ്രീമിയര് ലീഗ് ടേബിളില് ആറാം സ്ഥാനത്താണ്. തുടക്കത്തില് തന്നെ കുതിച്ചു കയറാന് കഴിയാതെ പോയ ഷാബി അലോണ്സോയുടെ നീലപ്പട തിരിച്ചുവരവിലാണ്. ശനിയാഴ്ച ബേണ്മൗത്തിനെ 1-5നാണ് ചെല്സി തകര്ത്തുവിട്ടത്. ആ മത്സരത്തില് ഏറെ ശ്രദ്ധേയമായത് ചെല്സിയുടെ മധ്യനിര ഗംഭീര കളി കാഴ്ചവെച്ചതാണ്. അതിനൊരു പ്രധാന കാരണം ഇക്വഡോര് താരം മോയ്സസ് കെയ്സിഡോയുടെ സ്റ്റാര്ട്ടിംഗ് ലൈനപ്പിലേക്കുള്ള തിരിച്ചുവരവാണ്.
പരിക്കിന്റെ നീണ്ട ഇടവേളക്ക് ശേഷം മോയ്സസ് കെയ്സിഡോ ചെല്സി മധ്യനിരയില് പന്ത് തട്ടിയപ്പോള് ഗോളിലേക്കുള്ള വഴികള് തുറന്നു. പുതിയ പരിശീലകന് അലോണ്സോയുടെ കീഴില് ഈ സീസണിലെ തന്റെ ആദ്യ സ്റ്റാര്ട്ടിംഗ് മത്സരം തന്നെ കെയ്സിഡോ അവിസ്മരണീയമാക്കി. 72 മിനുട്ട് നേരമാണ് കെയ്സിഡോ ഗ്രൗണ്ടിലുണ്ടായിരുന്നത്. അതിനിടെ 51 പാസുകളാണ് താരം നടത്തിയത്. ഇതില് 50 പാസും കൃത്യമായിരുന്നു. മധ്യനിരയില് കളി പൂര്ണമായും നിയന്ത്രിച്ച താരം മൂന്ന് ടാക്കിളുകളും മൂന്ന് ക്ലിയറന്സും നടത്തി.
പൂര്ണ ആരോഗ്യം ഇനിയും വീണ്ടെടുക്കാനുള്ളതിനാല് കൂടുതല് സമയം കെയ്സിഡോയെ കളിപ്പിക്കാന് അലോണ്സോ തയ്യാറായില്ല. മുന്നോട്ടുള്ള മത്സരങ്ങളില് ചെല്സിയുടെ വജ്രായുധം കെയ്സിഡോ ആയിരിക്കുമെന്ന് അലോണ്സോക്ക് അറിയാം. തന്നോട് ഗ്രൗണ്ടില് ലീഡര്ഷിപ്പ് മനോഭാവത്തോടെ കളിക്കാനാണ് അലോണ്സോ പറഞ്ഞത്. ആ റോള് ഭംഗിയാക്കാന് മാത്രമാണ് താന് ശ്രമിച്ചതെന്ന് കെയ്സിഡോ പറഞ്ഞു. ചെല്സിയുടെ അടുത്ത പ്രീമിയര് ലീഗ് മത്സരം ശനിയാഴ്ച എവര്ട്ടനെതിരെയാണ്. അതിന് ശേഷം ടോട്ടനം ഹോസ്പറുമായി ഹോം മാച്ചാണ്. ലീഗില് ആറ് മത്സരങ്ങളില് പത്ത് പോയിന്റാണ് ചെല്സിക്കുള്ളത്. മൂന്ന് ജയവും ഒരു സമനിലയും രണ്ട് തോല്വിയും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് ലിങ്ക്: https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!