മെസിക്ക് പിന്നാലെ നെയ്‌മറും പി എസ് ജി വിടുന്നു; പ്രീമിയര്‍ ലീഗിലേക്കെന്ന് സൂചന

Published : May 10, 2023, 09:06 AM IST
മെസിക്ക് പിന്നാലെ നെയ്‌മറും പി എസ് ജി വിടുന്നു; പ്രീമിയര്‍ ലീഗിലേക്കെന്ന് സൂചന

Synopsis

സ്പെയിനിൽ ബാഴ്സലോണയിലേക്ക് തിരികെ പോകാൻ താൽപര്യമുണ്ടെങ്കിലും സാമ്പത്തിക പ്രതിസന്ധിയുള്ളതിനാൽ കരാർ യാഥാർത്ഥ്യമാകാൻ സാധ്യത കുറവാണ്.

പാരീസ്: മെസി ഏത് ടീമിലേക്ക് പോകുമെന്നതുപോലെ ആരാധകർ കാത്തിരിക്കുകയാണ് ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറിന്‍റെ കൂടുമാറ്റം. പിഎസ്‌ജിയിൽ എംബപ്പെയുമായി രസച്ചേർച്ചയില്ലാത്ത ബ്രസീലിയൻ താരം സ്പെയിനിലോ ഇംഗ്ലണ്ടിലോ പോകുമെന്നാണ് റിപ്പോർട്ട്.  ബാഴ്സലോണയിൽ മെസിക്കും സുവാരസിനുമൊപ്പം നേടാവുന്നതെല്ലാം സ്വന്തമാക്കിയാണ് 2017ൽ നെയ്മർ പി എസ് ജിയിലെത്തിയത്. ബാഴ്സയില്‍ മെസിയുടെ നിഴലില്‍ നിന്ന് പുറത്തു കടക്കുക എന്നതു കൂടി നെയ്മറുടെ ലക്ഷ്യമായിരുന്നു.

പി എസ്‌ ജിയിലും മികവ് തുടർന്നെങ്കിലും ചാംപ്യൻസ് ലിഗിൽ നേട്ടമുണ്ടാക്കാനായില്ല. അഞ്ച് സീസണിന് ശേഷം ഫ്രഞ്ച് ക്ലബ്ബിൽ കിലിയൻ എംബപ്പെയുടെ അപ്രമാധിത്വം തുടരുന്നതിനാൽ ടീം വിടാൻ നേരത്തെ തന്നെ നെയ്മർ താൽപര്യം പ്രകടിപ്പിച്ചിരുന്നു. ഈയിടെ പിഎസ്‌ജി ആരാധക കൂട്ടായ്മയായ അള്‍ട്രാസ് നെയ്മറിന്‍റെ വീടിന് മുന്നിൽ പ്രതിഷേധം നടത്തിയതിന് പിന്നാലെ മാനേജ്മെന്‍റിനെ ടീം വിടാനുള്ള താൽപര്യം താരം അറിയിച്ചെന്നാണ് റിപ്പോർട്ട്.

സ്പെയിനിൽ ബാഴ്സലോണയിലേക്ക് തിരികെ പോകാൻ താൽപര്യമുണ്ടെങ്കിലും സാമ്പത്തിക പ്രതിസന്ധിയുള്ളതിനാൽ കരാർ യാഥാർത്ഥ്യമാകാൻ സാധ്യത കുറവാണ്. ബാഴ്സയല്ലെങ്കിൽ സ്പെയിനിൽ മറ്റൊരു ക്ലബ്ബിലേക്കും പോകേണ്ടെന്നാണ് താരത്തിന്‍റെ തീരുമാനം. പ്രീമിയർ ലീഗിൽ ചെൽസി, മാഞ്ചസ്റ്റർ യുണൈറ്റഡ്, ന്യുകാസിൽ ക്ലബ്ബുകളെല്ലാം നെയ്മറിനെ സ്വന്തമാക്കാൻ താൽപര്യമറിയിച്ചിരുന്നു.

ചാമ്പ്യന്‍സ് ലീഗ് സെമി: റയലിനെ സമനിലയില്‍ പൂട്ടി സിറ്റി; സിറ്റിയുടെ ഗോള്‍ അനുവദിക്കരുതെന്ന് റയല്‍ പരിശീലകന്‍

പിഎസ്‌ജി ചെയർമാൻ നാസറും ചെൽസി ഉടമ ടോഡ് ബോഹ്‍ലിയും ഫെബ്രുവരിയിൽ കരാർ സംബന്ധിച്ച് ചർച്ച നടത്തിയിരുന്നു.ബ്രസീലിലേക്ക് ഇപ്പോൾ മടങ്ങാൻ മുപ്പത്തിയൊന്നുകാരനായ താരത്തിന് നിലവിൽ താൽപ്പര്യമില്ല. അതിനാൽ പ്രീമിയർ ലീഗ് ടീമുകൾ തന്നെയാണ് സാധ്യതയിൽ മുന്നിലുള്ളത്. ചാംപ്യൻസ് ലീഗിലേക്ക് സ്ഥാനം ലഭിച്ചാൽ ന്യുകാസിൽ യുണൈറ്റഡും നെയ്മറിനുള്ള ശ്രമം ശക്തമാക്കും.മെസിയും നെയ്മറും പോയാൽ അടുത്ത സീസണില്‍ പിഎസ്‌ജിക്കും പകരം വമ്പൻ താരങ്ങളെ ലക്ഷ്യമിടേണ്ടിവരും. ടോട്ടനം നായകന്‍ ഹാരി കെയ്നിനെയാണ് പി എസ് ജി പ്രധാനമായും ലക്ഷ്യമിടുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

യുദ്ധഭീതിക്കിടെ ഏഷ്യൻ കപ്പില്‍ ദേശീയ ഗാനം ആലപിക്കാതെ ഇറാൻ വനിതാ ഫുട്ബോൾ ടീമിന്‍റെ നിശബ്ദ പ്രതിഷേധം
ഫുട്ബോള്‍ ലോകകപ്പിൽ നിന്ന് ഇറാൻ പുറത്തേക്ക്?, കടുത്ത തീരുമാനവുമായി ഫെഡറേഷൻ; പകരക്കാരായി എത്തുക ഈ രാജ്യം