ഇംഗ്ലണ്ട് ക്യാപ്റ്റനും ബയേൺ മ്യൂണിക്കിന്‍റെ മുന്നേറ്റനിര താരവുമായ ഹാരി കെയ്ൻ ആദ്യ ബാലൺ ഡി ഓർ പുരസ്കാരം സ്വന്തമാക്കിയ ചടങ്ങിൽ റയൽ മാഡ്രിഡിന്‍റെ കിലിയൻ എംബാപ്പെ രണ്ടാമതും യമാൽ മൂന്നാമതുമാണ് എത്തിയത്.

പാരീസ്: ബാലൺ ഡി ഓർ പുരസ്കാര ചടങ്ങിൽ ബാഴ്‌സലോണയുടെ സ്പാനിഷ് യുവതാരം ലമീൻ യമാലിനെ തമാശരൂപേണ കളിയാക്കി മുൻ ഫ്രഞ്ച് ഇതിഹാസം തിയറി ഹെൻറി. ലോകത്തിലെ മികച്ച യുവതാരത്തിനുള്ള കോപ ട്രോഫി തുടർച്ചയായ മൂന്നാം തവണയും ഏറ്റുവാങ്ങാൻ വേദിയിലെത്തിയപ്പോഴായിരുന്നു യമാലിന് ഹെൻറിയിൽ നിന്ന് അപ്രതീക്ഷിതമായ ചോദ്യം നേരിടേണ്ടി വന്നത്.

ഇംഗ്ലണ്ട് ക്യാപ്റ്റനും ബയേൺ മ്യൂണിക്കിന്‍റെ മുന്നേറ്റനിര താരവുമായ ഹാരി കെയ്ൻ ആദ്യ ബാലൺ ഡി ഓർ പുരസ്കാരം സ്വന്തമാക്കിയ ചടങ്ങിൽ റയൽ മാഡ്രിഡിന്‍റെ കിലിയൻ എംബാപ്പെ രണ്ടാമതും യമാൽ മൂന്നാമതുമാണ് എത്തിയത്. ഇത്തവണ ബാലൺ ഡി ഓർ പുരസ്കാരത്തിനായി ശക്തമായി രംഗത്തുണ്ടായിരുന്ന യമാൽ, താൻ എന്തുകൊണ്ട് ഈ പുരസ്കാരത്തിന് അർഹനാകുന്നു എന്ന് പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിരുന്നു. എന്നാൽ പ്രധാന പുരസ്കാരത്തിന് പകരം വീണ്ടും കോപ ട്രോഫി ലഭിച്ചതിന് പിന്നാലെയാണ് ബാഴ്‌സലോണയുടെ മുൻ താരം കൂടിയായ ഹെൻറി ട്രോളുമായി രംഗത്തെത്തിയത്. ഇത് നിന്‍റെ മൂന്നാമത്തെ കോപ ട്രോഫിയല്ലേ? എന്നാൽ, ഇതാണോ നീ ശരിക്കും ആഗ്രഹിച്ച പുരസ്കാരം?" എന്ന ഹെൻറിയുടെ ചോദ്യം 19-കാരനായ യമാലിനെ വേദിയിൽ അൽപ്പം അസ്വസ്ഥനാക്കി.

Scroll to load tweet…

പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം സംസാരിച്ച യമാൽ, ഈ ട്രോഫി ബാഴ്‌സലോണയിലെ തന്‍റെ സഹതാരം പൗ കുബാർസിക്ക് ലഭിക്കണമായിരുന്നുവെന്ന് അഭിപ്രായപ്പെട്ടു. തന്‍റെ ക്ലബ്ബിനും ദേശീയ ടീമിനും നന്ദി അറിയിച്ച താരം, കുബാർസി ഇവിടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോയെന്നും ഈ പുരസ്കാരം അവനാണ് അർഹിച്ചിരുന്നതെന്നും വ്യക്തമാക്കി. തുടർന്നും ഇതുപോലുള്ള വ്യക്തിഗത, കൂട്ടായ കിരീടങ്ങൾ നേടുന്നതിനായി കഠിനാധ്വാനം ചെയ്യുമെന്നും യമാൽ കൂട്ടിച്ചേർത്തു.

Scroll to load tweet…

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

2025-26 സീസണിൽ ബാഴ്‌സലോണയ്ക്കും സ്പെയിൻ ദേശീയ ടീമിനുമായി ഉജ്ജ്വല പ്രകടനമാണ് യമാൽ പുറത്തെടുത്തത്. ബാഴ്‌സലോണയ്ക്കായി കളിച്ച 45 മത്സരങ്ങളിൽ നിന്ന് 24 ഗോളുകളും 18 അസിസ്റ്റുകളും താരം നേടി. ക്ലബ്ബിന്റെ ലാ ലിഗ, സ്പാനിഷ് സൂപ്പർ കപ്പ് വിജയങ്ങളിൽ നിർണായക പങ്കുവഹിച്ച യമാൽ, ലാ ലിഗയിൽ മാത്രം 16 ഗോളുകളും 11 അസിസ്റ്റുകളും സ്വന്തമാക്കി സീസണിലെ മികച്ച കളിക്കാരനുള്ള പുരസ്കാരവും നേടിയിരുന്നു. കൂടാതെ, സ്പെയിൻ ലോകകപ്പ് കിരീടം ചൂടിയപ്പോൾ എട്ട് മത്സരങ്ങളിൽ കളത്തിലിറങ്ങി ഒരു ഗോളും യമാൽ സ്വന്തം പേരിൽ കുറിച്ചിരുന്നു.

Scroll to load tweet…

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക