സന്ദേശ് ജിങ്കാനും ബാലാദേവിക്കും അര്‍ജുന അവാര്‍ഡ് ശുപര്‍ശ

By Web TeamFirst Published May 12, 2020, 11:54 PM IST
Highlights

 ഐഎസ്എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റനായിരുന്ന ഇരുപത്താറുകാരനായ സന്ദേശ് ജിങ്കാന് പരുക്കുമൂലം കഴിഞ്ഞ സീസണ്‍ പൂര്‍ണമായി നഷ്ടപ്പെട്ടിരുന്നു. ഇതിനിടെയാണ് ഫെഡറേഷന്റെ ശുപാര്‍ശ. 
 

ദില്ലി: ഇന്ത്യന്‍ ഫുട്‌ബോളിലെ പ്രതിരോധ താരം സന്ദേശ് ജിങ്കാന് അര്‍ജുന അവാര്‍ഡ് ശുപാര്‍ശ. ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനാണ് പേര് സമര്‍പ്പിച്ചത്. വനിതാ വിഭാഗത്തില്‍നിന്ന് ബാലാ ദേവിയുടെ പേരും ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഐഎസ്എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റനായിരുന്ന ഇരുപത്താറുകാരനായ സന്ദേശ് ജിങ്കാന് പരുക്കുമൂലം കഴിഞ്ഞ സീസണ്‍ പൂര്‍ണമായി നഷ്ടപ്പെട്ടിരുന്നു. ഇതിനിടെയാണ് ഫെഡറേഷന്റെ ശുപാര്‍ശ. 

ദേശീയ ടീമിലെ സ്ഥിരതയാര്‍ന്ന പ്രകടനം പരിഗണിച്ചാണ് ഇരുവരേയും ശുപാര്‍ശ ചെയ്തതെന്ന് എഐഎഫ്എഫ് സെക്രട്ടറി കുശാല്‍ ദാസ് വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് വെളിപ്പെടുത്തി. സിക്കിം യുനൈറ്റഡിലൂടെ ഇന്ത്യന്‍ ഫുട്‌ബോള്‍ ലോകത്തേക്ക് എത്തിയ ജിങ്കാന്‍, സുനില്‍ ഛേത്രി കഴിഞ്ഞാല്‍ ഇന്ത്യന്‍ ഫുട്‌ബോളിലെ സുപ്രധാന താരമാണ്.

പുറത്ത് പ്രഫഷനല്‍ ഫുട്‌ബോള്‍ ക്ലബ്ബുമായി കരാര്‍ ഒപ്പിടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമാണ് ബാലാദേവി. സ്‌കോട്ലന്‍ഡിലെ റേഞ്ചേഴ്‌സ് എഫ്‌സിയുമായി ഒന്നര വര്‍ഷത്തേക്കാണ് കരാര്‍. ഇന്ത്യന്‍ ദേശീയ ടീമിനായി ഏറ്റവുമധികം ഗോളുകള്‍ നേടിയതിന്റെ റെക്കോര്‍ഡും (52) ഈ മണിപ്പുര്‍ താരത്തിന്റെ പേരിലാണ്.

click me!