
കോഴിക്കോട്: ഐ ലീഗ് മത്സരത്തിൻ കോഴിക്കോടെത്തിയ മിസോറാം ടീമായ ഐസ്വാൾ എഫ് സി കളിക്കാർക്ക് സ്വന്തം വസതിയിൽ വിരുന്നൊരുക്കി മിസോറാം ഗവർണർ പി.എസ് ശ്രീധരൻ പിളള.ഇന്ന് വൈകിട്ടാണ് ഗോകുലം എഫ്.സി യുമായി ഐസ്വാൾ എഫ് സിയുടെ മത്സരം.
സ്വന്തം സംസ്ഥാനത്തിന്‍റെ ഗവർണറുടെ വസതിയിൽ വിരുന്നിൽ പങ്കെടുക്കാനായതിന്‍റെ സന്തോഷത്തിലായിരുന്നു കളിക്കാർ.വിരുന്നിൽ മിസോറാമിന്‍റെ തനത് രുചികളോടൊപ്പെം കേരളത്തിന്‍റെ വടയും,ചട്‌ണിയും ഒരുക്കിയെങ്കിലും കേരള രുചി ആസ്വാദിക്കുന്നതിൽ കളിക്കാർക്ക് വലിയ താത്പര്യമുണ്ടായിരുന്നില്ല.
കേരളത്തിന്‍റെ ഗോകുലം എഫ് സി യും മിസോറാമിന്‍റെ ഐസ്വാൾ എഫ്.സി യും മൈതാനത്ത് പോരിൻ ഇറങ്ങുമ്പോൾ പിന്തുണ ആർക്കെന്ന ചോദ്യത്തിന് പ്രോട്ടോക്കോളില്‍ ഒതുങ്ങി നിന്നായിരുന്നു ഗവര്‍ണറുടെ മറുപടി.
എന്തൊക്കെ പറഞ്ഞാലും കോഴിക്കോടിന്‍റെ മൈതാനത്ത് ഗ്രൗണ്ട് സപ്പോർട്ട് കുറവുളള ഐസ്വാൾ എഫ്.സിക്ക് ഗവർണറുടെ മാനസിക പിന്തുണയുണ്ടാവുമെന്ന പ്രതീക്ഷ കോച്ച് സ്റ്റാൻലി റോസാരിയോ പങ്ക് വെച്ചപ്പോൾ ഗവർണർ മറുപടി ഒരു ചെറു പുഞ്ചിരിയിലൊതുക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!