സച്ചിൻ, മെസ്സിക്ക് ഇന്ത്യൻ ടീമിന്റെ ജഴ്സിയാണു സമ്മാനിച്ചത്. മെസ്സി അർജന്റീനയുടെ ലോകകപ്പ് ജഴ്സി സച്ചിന് കൈമാറി. ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം സുനിൽ ഛേത്രിയെയും മെസ്സി കണ്ടു.

മുംബൈ: കായിക പ്രേമികളുടെ മനസിൽ കുളിർകോരിയിട്ട് അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയും ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറും ഒരുവേദിയിൽ. മുംബൈ വാങ്ക‍ഡെ സ്റ്റേഡിയത്തിലെത്തിയ മെസിയെ സ്വീകരിക്കാനും കാണാനും സച്ചിനെത്തി. ആരാധകർ ആർപ്പുവിളികളോടെയാണ് ഇരുവരെയും സ്വീകരിച്ചത്. സച്ചിൻ, മെസ്സിക്ക് ഇന്ത്യൻ ടീമിന്റെ ജഴ്സിയാണു സമ്മാനിച്ചത്. മെസ്സി അർജന്റീനയുടെ ലോകകപ്പ് ജഴ്സി സച്ചിന് കൈമാറി. ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം സുനിൽ ഛേത്രിയെയും മെസ്സി കണ്ടു. ഛേത്രിയെ കണ്ട ഉടനെ മെസ്സി കെട്ടിപ്പിടിച്ചത് ആരാധകർക്ക് വിരുന്നായി. 

Scroll to load tweet…

മെസ്സിയുടെ സന്ദർശനത്തിന്റെ ഭാഗമായി നടത്തിയ സൗഹൃദ മത്സരത്തിൽ ഛേത്രി പന്തു തട്ടിയിരുന്നു. മെസ്സിക്കൊപ്പം സ്റ്റേഡിയത്തിലെ വേദിയിലും ഛേത്രിയെത്തി. അർജന്റീന ടീമിന്റെ ജഴ്സി മെസ്സി ഛേത്രിക്കും സമ്മാനിച്ചു. ഛേത്രിക്കൊപ്പം സെൽഫിയെടുത്താണ് മെസി മടങ്ങിയത്. ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലി മുംബൈയിലെത്തി മെസ്സിയെ കാണുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും അദ്ദേഹം എത്തിയില്ല. തിങ്കളാഴ്ച മെസ്സി ദില്ലിയിലെത്തുമ്പോൾ കോലിയും എത്തിയേക്കും.

Scroll to load tweet…