അയാക്സിന്റെ അട്ടിമറി തുടരുന്നു; ആദ്യപാദ സെമിയില്‍ ടോട്ടനം വീണു

Published : May 01, 2019, 07:23 AM IST
അയാക്സിന്റെ അട്ടിമറി തുടരുന്നു; ആദ്യപാദ സെമിയില്‍ ടോട്ടനം വീണു

Synopsis

നിലവിലെ ചാമ്പ്യൻമാരായ റയൽ മാഡ്രിഡിനെയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ യുവന്‍റസിനെയും വീഴ്ത്തിയ അയാക്സിന്‍റെ കുതിപ്പിന് മുന്നില്‍ ടോട്ടനത്തിനും പരാജയം സമ്മതിക്കേണ്ടിവന്നു

ലണ്ടന്‍: ചാമ്പ്യൻസ് ലീഗിൽ അയാക്സിന്റെ അട്ടിമറി തുടരുന്നു. ആദ്യപാദ സെമിയിൽ ഇംഗ്ലിഷ് വമ്പൻന്മാരായ ടോട്ടനമിനെ അവരുടെ തട്ടകത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് വീഴ്ത്തിയ അയാക്സ് കലാശക്കളിയിലേക്ക് കണ്ണുവച്ചിരിക്കുകയാണ്.

നിലവിലെ ചാമ്പ്യൻമാരായ റയൽ മാഡ്രിഡിനെയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ യുവന്‍റസിനെയും വീഴ്ത്തിയ അയാക്സിന്‍റെ കുതിപ്പിന് മുന്നില്‍ ടോട്ടനത്തിനും പരാജയം സമ്മതിക്കേണ്ടിവന്നു. ഡച്ച് ഫുട്ബോളിന്‍റെ സൗന്ദര്യവമായി ആദ്യ പാദ സെമിക്ക് ഇറങ്ങിയ യുവനിര പതിനഞ്ചാം മിനിറ്റിൽ വാൻഡെ ബീക്കിന്‍റെ ഗോളിലൂടെയാണ്  കരുത്തരായ ടോട്ടനത്തെ അവരുടെ തട്ടകത്തിൽ അടിയറവ് പറയിപ്പിച്ചത്.

ഇടത് വിങ്ങിലൂടെ സീയെച്ച് നൽകിയ പാസ് സ്വീകരിച്ച മിഡ് ഫീൽഡർ സമർത്ഥമായി പന്ത് വലയിൽ എത്തിച്ചു. കളി തിരിച്ചു പിടിക്കാൻ ടോട്ടനം നടത്തിയ നീക്കങ്ങൾക്ക് തടയിടാനും ആധികാരിക വിജയത്തിൽ എത്തിക്കാനും അജാക്സിനായി. ക്യാപ്റ്റൻ ഹാരി കെയ്ന് പരുക്കേറ്റതും പ്ലേ മേക്കർ ഹ്യൂംഗ് മിൻ സോൻ സസ്പെൻഷനിലായതും ടോട്ടനത്തിന് തിരിച്ചടിയായി.

നീണ്ട ഇരുപത്തി മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് അജാക്സ് ചാമ്പ്യൻസ് ലീഗ് ഫുട്ബോള്‍ സെമിഫൈനലിൽ എത്തിയത്. ഈ മാസം ഒൻപതിന് രണ്ടാം പാദ സെമിയിൽ ഇരു ടീമുകളും വീണ്ടും എറ്റുമുട്ടുമ്പോള്‍ എവേ മത്സരത്തിലെ വിജയത്തിന്‍റെ ആത്മവിശ്വാസത്തിലാകും ഡച്ച് പട ബൂട്ടുകെട്ടുക.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

മെസിയും റൊണാള്‍ഡോയും നിറഞ്ഞുനിന്ന വര്‍ഷം; പിഎസ്ജിയുടെ ആദ്യ ചാമ്പ്യന്‍സ് ലീഗ്
ഈ വര്‍ഷത്തെ അവസാന ഫിഫ റാങ്കിംഗിലും സ്പെയിൻ തന്നെ ഒന്നാമത്, അര്‍ജന്‍റീന രണ്ടാമത്, ഇന്ത്യയുടെ സ്ഥാനത്തില്‍ മാറ്റമില്ല