പ്രീമിയര്‍ ലീഗില്‍ ഒന്‍പത് ടീമുകള്‍ക്ക് 20 ഗോള്‍ നേടാന്‍ സാധിക്കുന്നില്ല; ഹാലന്‍ഡ് ഒറ്റയ്ക്ക് നേടി ഇരുപതെണ്ണം!

Published : Dec 31, 2022, 12:38 PM IST
പ്രീമിയര്‍ ലീഗില്‍ ഒന്‍പത് ടീമുകള്‍ക്ക് 20 ഗോള്‍ നേടാന്‍ സാധിക്കുന്നില്ല; ഹാലന്‍ഡ് ഒറ്റയ്ക്ക് നേടി ഇരുപതെണ്ണം!

Synopsis

ചെല്‍സി, ആസ്റ്റന്‍ വില്ല, ക്രിസ്റ്റല്‍ പാലസ്, ബോണ്‍മൗത്ത്, വെസ്റ്റ് ഹാം, എവര്‍ട്ടന്‍, വോള്‍വ്‌സ്, നോട്ടിംഗ്ഹാം ഫോറസ്റ്റ്, സതാംപ്ടണ്‍ ടീമുകളാണ് സീസണില്‍ ആകെ ഇരുപത് ഗോളിലെത്താതെ പ്രയാസപ്പെടുമ്പോള്‍ ഹാലന്‍ഡ് ഒറ്റയ്ക്ക് ഇരുപത് ഗോള്‍ സ്വന്തമാക്കിയത്.

മാഞ്ചസ്റ്റര്‍: പ്രീമിയര്‍ ലീഗിലെ സര്‍വകാല സ്‌കോറിംഗ് റെക്കോര്‍ഡുകള്‍ തകര്‍ത്താണ് മാഞ്ചസ്റ്റര്‍ സിറ്റി സ്‌ട്രൈക്കര്‍ എര്‍ലിംഗ് ഹാലന്‍ഡിന്റെ മുന്നേറ്റം. ഗോള്‍വേട്ടയില്‍ എതിരാളികളേക്കാള്‍ ബഹുദൂരം മുന്നിലാണ് ഹാലന്‍ഡ്. പ്രീമിയര്‍ ലീഗില്‍ പതിനാല് കളിയില്‍ ഏര്‍ലിംഗ് ഹാലന്‍ഡ് മാഞ്ചസ്റ്റര്‍ സിറ്റിക്കായി നേടിയത് ഇരുപത് ഗോള്‍. ലീഗില്‍ ആകെ കളിക്കുന്നത് ഇരുപത് ടീമുകള്‍. ഇതില്‍ ഒന്‍പത് ടീമുകള്‍ ആകെ ഇരുപത് ഗോള്‍ നേടിയിട്ടില്ല. 

ചെല്‍സി, ആസ്റ്റന്‍ വില്ല, ക്രിസ്റ്റല്‍ പാലസ്, ബോണ്‍മൗത്ത്, വെസ്റ്റ് ഹാം, എവര്‍ട്ടന്‍, വോള്‍വ്‌സ്, നോട്ടിംഗ്ഹാം ഫോറസ്റ്റ്, സതാംപ്ടണ്‍ ടീമുകളാണ് സീസണില്‍ ആകെ ഇരുപത് ഗോളിലെത്താതെ പ്രയാസപ്പെടുമ്പോള്‍ ഹാലന്‍ഡ് ഒറ്റയ്ക്ക് ഇരുപത് ഗോള്‍ സ്വന്തമാക്കിയത്. പ്രീമിയര്‍ ലീഗ് ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ ഇരുപത് ഗോള്‍ നേടുന്ന താരംകൂടിയാണ് ഹാലന്‍ഡ്. 21 കളിയില്‍ 20 ഗോള്‍ നേടിയ കെവിന്‍ ഫിലിപ്‌സിന്റെ റെക്കോര്‍ഡാണ് ഹാലന്‍ഡ് മറികടന്നത്. 

സീസണില്‍ 13 ഗോള്‍ നേടിയ ടോട്ടനം നായകന്‍ ഹാരി കെയ്‌നാണ് ഗോള്‍ വേട്ടയില്‍ രണ്ടാം സ്ഥാനത്തുള്ളത്. നോര്‍വേ ലോകകപ്പിന് യോഗ്യത നേടാത്തതിനാല്‍ ഖത്തറില്‍ മത്സരങ്ങള്‍ നടക്കുമ്പോള്‍ ഹാലന്‍ഡ് കാഴ്ചക്കാരന്‍ മാത്രമായിരുന്നു. ഇത് തന്നെ ഏറെ പ്രയാസപ്പെടുത്തിയെന്നും മറ്റുള്ളവര്‍ ഗോള്‍ നേടുന്നത് കാണുമ്പോള്‍ നിരാശനായെന്നും ഹാലന്‍ഡ് പറയുന്നു. ഈ സങ്കടം പ്രീമിയര്‍ ലീഗില്‍ ഗോളടിച്ച് കൂട്ടി മറികടക്കാനാണ് ഹാലന്‍ഡിന്റെ ശ്രമം.

ഇരുപത്തിരണ്ടുകാരനായ ഹാലന്‍ഡ് ബൊറൂസ്യ ഡോര്‍ട്ട്മുണ്ടില്‍ നിന്നാണ് ഈ സീസണില്‍ സിറ്റിയിലെത്തിയത്. ചാംപ്യന്‍സ് ലീഗിലടക്കം ആകെ 20 കളിയില്‍ ഹാലന്‍ഡ് ഇരുപത്തിയാറ് ഗോള്‍ സ്വന്തമാക്കിക്കഴിഞ്ഞു. പ്രീമിയര്‍ ലീഗില്‍ ഇന്ന് മാഞ്ചസ്റ്റര്‍ സിറ്റിക്ക് മത്സരമുണ്ട്. രാത്രി 8.30ന് നിലവിലെ ജേതാക്കളായ സിറ്റി, സ്വന്തം തട്ടകത്ത് എവേര്‍ട്ടനുമായി ഏറ്റുമുട്ടും.

എമിലിയാനോ മാര്‍ട്ടിനെസ് ആസ്റ്റണ്‍ വില്ലയില്‍ തിരിച്ചെത്തി; ഇന്ന് കളിക്കുന്ന കാര്യം സംശയത്തില്‍

PREV
Read more Articles on
click me!

Recommended Stories

കോച്ചുമായി ഉടക്കി, 3 കളികളില്‍ ബെഞ്ചിലിരുത്തി പ്രതികാരം, ഒടുവില്‍ ലിവർപൂൾ വിടാനൊരുങ്ങി മുഹമ്മദ് സലാ
സന്തോഷ് ട്രോഫി: കേരള ടീമിന്റെ പരിശീലന ക്യാമ്പിന് കണ്ണൂരില്‍ തുടക്കം