
കൊൽക്കത്ത: അന്താരാഷ്ട്ര സൗഹൃദ മത്സരത്തില്‍ മുന്‍ ലോക ചാമ്പ്യൻമാരായ ഉറുഗ്വേക്കെതിരെ ഇന്ത്യക്ക് വമ്പന്‍ തോല്‍വി. കൊല്‍ക്കത്ത സാൾട്ട് ലേക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ ആറ് ഗോളുകൾക്കാണ് (6-1) ഉറുഗ്വേ ഇന്ത്യയെ തകർത്തുവിട്ടത്. മത്സരത്തിന്‍റെ ആദ്യ പകുതിയില്‍ അനിരുദ്ധ് ഥാപ്പ നേടിയ ഗോളില്‍ ഉറുഗ്വോയെ കുറച്ചുനേരത്തേക്കെങ്കിലും സമനിലയില്‍ പിടിക്കാനയത് ആരാധകരെ ആവേശത്തിലാഴ്ത്തിയെങ്കിലും പിന്നീട് ഇന്ത്യ കളിമറന്നത് നിരാശയായി.
ഡാർവിൻ നുണെസിന്‍റെ പെനാൽറ്റി ഗോളിലൂടെ 11-ാം മിനിറ്റിൽ തന്നെ ഉറുഗ്വേ മുന്നിലെത്തി. എന്നാൽ 22-ാം മിനിറ്റിൽ അനിരുദ്ധ് ഥാപ്പ ഇന്ത്യക്ക് സമനില ഗോൾ സമ്മാനിച്ചു. 1982-ൽ മാനസ് ഭട്ടാചാർജിക്ക് ശേഷം ഉറുഗ്വെയ്‌ക്കെതിരെ ഗോൾ നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമാണ് അനിരുദ്ധ് ഥാപ്പ. 35 മിനിറ്റോളം മഴ മൂലം കളി തടസപ്പെട്ടശേഷം കളി പുനരാരംഭിച്ചതോടെയാണ് ഉറുഗ്വേ ഗോള്‍മഴ പെയ്യിച്ചത്. 28-ാം മിനിറ്റില്‍ മാക്സിമിലിയാനോ അറൗഹോയുടെ ഗോളിലൂടെ ലീഡ് തിരിച്ചുപിടിച്ച ഉറുഗ്വോ 2-1നാണ് ഇടവേളക്ക് പിരിഞ്ഞത്.
India equalise against Uruguay!!!!!
India 1-1 Uruguay https://t.co/DdOIvnrJig
— Whoever embeds this is a Gandu (@Redhood194) October 6, 2026
രണ്ടാം പകുതിയുടെ തുടക്കത്തില്‍ 53ാം മിനിറ്റില്‍ റോഡ്രിഗോ സലാസറിന്‍റെയും ഗോളിലൂടെ ലീഡുയര്‍ത്തിയ ഉറുഗ്വോ 59-ാം മിനിറ്റില്‍ മാക്സിമിലിയാനോയുടെ രണ്ടാം ഗോളിലൂടെ വിജയം ഉറപ്പിച്ചു. പിന്നാലെ 71ാം മിനിറ്റില്‍ സനാബ്രിയയും 86-ാം മിനിറ്റില്‍ റോഡ്രിഗോ അഗ്വിറെയും ചേര്‍ന്ന് ഉറുഗ്വോയുടെ ഗോള്‍പ്പട്ടിക തികച്ചു.
Football experts!!! How on earth is this not offside? India 1-2 down to Uruguay at the end of the first half. https://t.co/P1CBs91mPI
— Psycho (@ThePsychoIN) October 6, 2026
ബ്രസീലിനെതിരെയുള്ള 4-0 തോൽവിക്ക് ശേഷം ബംഗാളിന്‍റെ ഫുട്ബോൾ തലസ്ഥാനമായ കൊൽക്കത്തയിൽ നടന്ന മത്സരത്തിൽ പ്രതിരോധ നിരയുടെ ഗുരുതരമായ പിഴവുകളാണ് ഇന്ത്യക്ക് വീണ്ടും വൻ തിരിച്ചടിയായത്. പാനമയ്‌ക്കെതിരെ നടന്ന സൗഹൃദ മത്സരത്തില്‍ സമനില നേടിയെങ്കിലും (1-1) അവസാന രണ്ട് മത്സരങ്ങളിൽ നിന്നായി 10 ഗോളുകളാണ് ഇന്ത്യൻ പ്രതിരോധനിര വഴങ്ങിയത്.
🚨| Uruguay are cooking Indian team even harder than Brazil did 😭💀
4-1 already, with 30 minutes still to play!! https://t.co/3RFCRQD75v
— Winna F.C. (@WinnaFC) October 6, 2026
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!