
മ്യൂണിക്: 2026 ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം കിലിയന്‍ എംബാപയോ മൈക്കല്‍ ഒലിസെയോ നേടാനാണ് സാധ്യതയെന്ന് ജര്‍മനിയുടെ ഇതിഹാസ താരം തോമസ് മുള്ളര്‍. സ്‌പെയ്‌നിന്റെ ലാമിന്‍ യമാലിനും ഇംഗ്ലണ്ട് ക്യാപറ്റന്‍ ഹാരി കെയ്‌നിനും യാതൊരു സാധ്യതയും തോമസ് മുള്ളര്‍ കാണുന്നില്ല.
ഫിഫ ലോകകപ്പില്‍ ഫ്രാന്‍സ് നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്‌തതെങ്കിലും കിലിയന്‍ എംബാപെയും മൈക്കല്‍ ഒലിസെയും നിര്‍ണായക റോള്‍ വഹിച്ചത് മറക്കാന്‍ കഴിയില്ലെന്ന് മുന്‍ ബയേണ്‍ മ്യൂണിക് സ്‌ട്രൈക്കര്‍ നിരീക്ഷിച്ചു. പത്ത് ഗോളുകള്‍ നേടിയ കിലിയന്‍ എംപാബെ ലോകകപ്പില്‍ ടോപ് സ്‌കോററായിരുന്നു. ഏഴ് അസിസ്‌റ്റുകള്‍ നടത്തിയ മൈക്കല്‍ ഒലിസെ ആ നിലക്കും ലോകകപ്പില്‍ ശ്രദ്ധേയനായി.
ഫ്രാന്‍സ് താരങ്ങളുടെ ടച്ചില്‍ ഒരു മാജിക് കാണാനുണ്ടായിരുന്നു.ലോകഫുട്‌ബോളര്‍ പട്ടം നേടാനുള്ള മെറ്റീരിയല്‍ ഇവരില്‍ മാത്രമേ താന്‍ കാണുന്നുള്ളൂവെന്നും മുന്‍ ജര്‍മന്‍ താരം പറഞ്ഞു. ഒക്ടോബര്‍ 26നാണ് ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം പ്രഖ്യാപിക്കുക.
എംബാപെയും ആത്മവിശ്വാസത്തില്‍...
കഴിഞ്ഞ സീസണില്‍ കിരീടവിജയങ്ങളില്‍ പങ്കാളിയാകാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും ബാലണ്‍ ഡി ഓര്‍ പുരസ്‌കാരത്തിന് താന്‍ അര്‍ഹനാണെന്ന് കിലിയന്‍ എംബാപെ പരസ്യ പ്രസ്‌താവന നടത്തിയിരുന്നു. ഫ്രാന്‍സ് ലോകകപ്പ് നേടാതെ പോയതും റയല്‍ മാഡ്രിഡ് ചാമ്പ്യന്‍സ് ലീഗ് ജേതാക്കളാകാതെ പോയതും തന്റെ ബാലണ്‍ ഡി ഓറിനെ ബാധിക്കുന്നതല്ല. ഇത് തികച്ചും വ്യക്തിഗത മികവിനെ അടിസ്ഥാനമാക്കിയുള്ള അവാര്‍ഡാണ് - എംബാപെ പറയുന്നു. ലാമിന്‍ യമാലും താന്‍ എന്തുകൊണ്ട് ബാലണ്‍ ഡി ഓര്‍ അര്‍ഹിക്കുന്നുവെന്ന പരസ്യപ്രസ്‌താവനയുമായി പിന്നീട് രംഗത്ത് വന്നിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് ലിങ്ക്: https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!