
ലണ്ടന്‍: ഫ്രഞ്ച് ഫുട്‌ബോളര്‍ ആന്റണി മാര്‍ഷ്യല്‍ (Anthony Martial) സ്പാനിഷ് ക്ലബ് സെവിയ്യയിലേക്ക് (Sevilla). ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ (Manchester United) നിന്നാണ് താരം ലാ ലിഗയിലേക്കെത്തുന്നത്. വായ്പാ അടിസ്ഥാനത്തിലാണ് 26കാരനെ സെവിയ്യ ടീമിലെത്തിച്ചത്. മെഡിക്കല്‍ പരിശോധനകള്‍ക്ക് ഫ്രഞ്ച് താരം സെവിയ്യയിലേക്ക് പറക്കും. ബാഴ്‌സലോണ (Barcelona), യുവന്റസ് (Juventus) ടീമുകള്‍ താരത്തില്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു.
എന്നാല്‍ കളിക്കാന്‍ അവസരം ലഭിക്കുമെന്നുള്ളത് പരിഗണിച്ച് താരം സെവിയ്യയ്‌ക്കൊപ്പം ചേരാന്‍ തീരുമാനിക്കുകയായിരുന്നു. യുനൈറ്റഡില്‍ പുതിയ സീസണില്‍ അവസരങ്ങള്‍ കുറഞ്ഞതോടെ പുതിയ ക്ലബ്ബിലേക്ക് ചേക്കേറാന്‍ തയാറെടുക്കുകയായിരുന്നു. 2015ല്‍ റെക്കോഡ് തുകക്കാണ് മാര്‍ഷ്യലിനെ മൊണാക്കോയില്‍ നിന്ന് യുനൈറ്റഡ് സ്വന്തമാക്കിയത്. 2
പുതിയ സീസണില്‍ വെറും നാലുതവണ മാത്രമാണ് മാര്‍ഷ്യലിന് ആദ്യ ഇലവനില്‍ ഇടം നേടാനായത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ജേഡന്‍ സാഞ്ചോ, മാര്‍ക്കസ് റാഷ്ഫോര്‍ഡ്, മേസണ്‍ ഗ്രീന്‍വുഡ്, എഡിന്‍സണ്‍ കവാനി എന്നിവര്‍ ടീമില്‍ സ്ഥാനമുറപ്പിച്ചതോടെ പലപ്പോഴും മാര്‍ഷ്യലിന് അവസരം ലഭിച്ചില്ല.
സെവിയ്യയ്ക്ക് വേണ്ടി കളിക്കാന്‍ താത്പര്യമുണ്ടെന്ന് മാര്‍ഷ്യല്‍ നേരത്തേ അറിയിച്ചിരുന്നു. നിലവില്‍ ലാ ലിഗയില്‍ റയലിന് തൊട്ടുപിന്നില്‍ രണ്ടാം സ്ഥാനത്താണ് സെവിയ്യ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!