
ബ്യൂണസ് അയേഴ്സ്: അർജന്‍റൈൻ ദേശീയ ഫുട്ബോൾ ടീമിന്‍റെ പരിശീലകസ്ഥാനത്ത് ലിയോണൽ സ്കലോണിയെ തന്നെ നിലനിർത്താൻ നീക്കവുമായി അർജന്‍റൈൻ ഫുട്ബോൾ അസോസിയേഷൻ. 2028 കോപ്പ അമേരിക്ക വരെ നീളുന്ന പുതിയ രണ്ടു വർഷത്തെ കരാറും, തുടർന്ന് 2030 ലോകകപ്പ് വരെ കാലാവധി നീട്ടാനുള്ള ഓപ്ഷനുമാണ് ഫെഡറേഷൻ ഔദ്യോഗികമായി സ്കലോണിക്ക് മുന്നിൽ വെച്ചിരിക്കുന്നത്.
ഈ ഡിസംബറിൽ നിലവിലെ കരാർ അവസാനിക്കാനിരിക്കെ, സ്കലോണി സ്ഥാനമൊഴിഞ്ഞേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. ഇതിനിടയിലാണ് പരിശീലകനെ ടീമിൽ നിലനിർത്താൻ ലക്ഷ്യമിട്ട് ഫെഡറേഷൻ പുതിയ ഓഫർ നൽകിയിരിക്കുന്നത്. ഇതുവരെ സ്കലോണി അന്തിമ തീരുമാനം വ്യക്തമാക്കിയിട്ടില്ലെങ്കിലും, അദ്ദേഹത്തിന്‍റെ പ്രതിനിധികളുമായി ചർച്ചകൾ പുരോഗമിക്കുന്നതിനാൽ എഫ്.എ ഭാരവാഹികൾ വലിയ പ്രതീക്ഷയിലാണ്.
2018-ൽ ചുമതലയേറ്റ ശേഷം അർജന്‍റീനയെ വിജയവഴിയിലേക്ക് നയിച്ച പരിശീലകനാണ് സ്കലോണി. അദ്ദേഹത്തിന് കീഴിൽ 2021, 2024 കോപ്പ അമേരിക്ക കിരീടങ്ങളും 2022 ഖത്തർ ലോകകപ്പും അർജന്‍റീന സ്വന്തമാക്കിയിരുന്നു. തുടർന്ന് 2026 ലോകകപ്പിൽ ടീമിനെ റണ്ണേഴ്സ് അപ്പ് ആക്കാനും സ്കലോണിക്കായി.
സ്കലോണി എടുക്കുന്ന ഏത് തീരുമാനത്തെയും ടീം അംഗങ്ങൾ പിന്തുണയ്ക്കുമെന്ന് അർജന്‍റൈൻ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസ് വ്യക്തമാക്കി. വരാനിരിക്കുന്ന സൗഹൃദ മത്സരങ്ങളിൽ ബൊളീവിയ, ബുർക്കിന ഫാസോ, ബെനിൻ എന്നിവരെയാണ് അർജന്‍റീന നേരിടുന്നത്. ഈ മത്സരങ്ങൾക്ക് ശേഷമായിരിക്കും പുതിയ കരാർ കാര്യത്തിൽ സ്കലോണിയുടെ അന്തിമ തീരുമാനമുണ്ടാകുക.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!