സെര്‍ജിയോ അഗ്യൂറോയും എയ്‌ഞ്ചല്‍ ഡി മരിയയുമില്ല; അര്‍ജന്‍റീന സ്‌ക്വാഡിനെ പ്രഖ്യാപിച്ചു

By Web TeamFirst Published Sep 28, 2019, 11:44 AM IST
Highlights

സെര്‍ജിയോ അഗ്യൂറോയെയും എയ്ഞ്ചല്‍ ഡി മരിയയെയും ഒഴിവാക്കി സൗഹൃദമത്സരങ്ങള്‍ക്കുള്ള ടീമിനെ അര്‍ജന്‍റീന പ്രഖ്യാപിച്ചു

ബ്യൂണസ് ഐറിസ്: സൂപ്പര്‍ താരങ്ങളായ സെര്‍ജിയോ അഗ്യൂറോയെയും എയ്ഞ്ചല്‍ ഡി മരിയയെയും ഒഴിവാക്കി സൗഹൃദമത്സരങ്ങള്‍ക്കുള്ള ടീമിനെ അര്‍ജന്‍റീന പ്രഖ്യാപിച്ചു. ഒക്‌ടോബറില്‍ ജര്‍മനിക്കും ഇക്വഡോറിനും എതിരെയാണ് അര്‍ജന്‍റീന മത്സരങ്ങള്‍ കളിക്കുക.

ബ്രസീലില്‍ നടന്ന കോപ്പ അമേരിക്ക പോരാട്ടത്തിന് ശേഷം അഗ്യൂറോയും ഡി മരിയയും അര്‍ജന്‍റീനന്‍ കുപ്പായമണിഞ്ഞിട്ടില്ല. എന്നാല്‍ ലീഗുകളില്‍ മികച്ച ഫോമിലാണ് ഇരുവരും ഇപ്പോള്‍ കളിക്കുന്നത്. അതേസമയം ആഴ്‌സണലിന്‍റെ എമിലിയാനോ മാര്‍ട്ടിനെസും ടോട്ടനത്തിന്‍റെ എറിക് ലമേലയും സ്‌ക്വാഡിലെത്തിയിട്ടുണ്ട്.  

മൂന്ന് മാസത്തെ വിലക്ക് നേരിടുന്ന ലിയോണല്‍ മെസിയും സ്‌ക്വാഡിലില്ല. കോപ്പ അമേരിക്ക തോല്‍വിയില്‍ ലാറ്റിനമേരിക്കന്‍ ഫുട്ബോള്‍ ഫെഡറേഷനെതിരെ നടത്തിയ വിമര്‍ശനങ്ങളാണ് മെസിയുടെ വിലക്കിന് കാരണം. ഒക്‌ടോബര്‍ ഒന്‍പതിന് അര്‍ജന്‍റീന ആദ്യ സൗഹൃദമത്സരത്തില്‍ ജര്‍മനിയെ നേരിടും. 

അര്‍ജന്‍റീന സ്‌ക്വാഡ്

Goalkeepers: Agustin Marchesin (FC Porto), Juan Musso (Udinese), Emiliano Martinez (Arsenal).

Defenders: Juan Foyth (Tottenham), Renzo Saravia (Porto), Nicolas Otamendi (Manchester City), German Pezzella (Fiorentina), Marcos Rojo (Manchester United), Walter Kannemann (Gremio), Nicolas Tagliafico (Ajax), Leonardo Balerdi (Borussia Dortmund)

Midfielders: Guido Rodriguez (America de Mexico), Matias Zaracho (Racing), Leonardo Paredes (Paris Saint-Germain), Nicolas Dominguez (Velez Sarsfield), Rodrigo De Paul (Udinese), Marcos Acuna (Sporting Lisbon), Roberto Pereyra (Watford), Angel Correa (Atletico Madrid), Lucas Ocampos (Sevilla), Erik Lamela (Tottenham).

Strikers: Matias Vargas (Espanyol), Nicolas Gonzalez (Stuttgart), Lucas Alario (Bayer Leverkusen), Lautaro Martinez (Inter Milan) and Paulo Dybala (Juventus).

click me!