പറ്റുമെങ്കില്‍ ചെയ്ത് കാണിക്കൂ; പോഗ്ബയെയും ജോക്കോവിച്ചിനെയും വെല്ലുവിളിച്ച് ഇബ്ര

Published : Sep 27, 2019, 10:14 PM IST
പറ്റുമെങ്കില്‍ ചെയ്ത് കാണിക്കൂ;  പോഗ്ബയെയും ജോക്കോവിച്ചിനെയും വെല്ലുവിളിച്ച് ഇബ്ര

Synopsis

മാട്രിക്സ് ചലഞ്ച് എന്ന് പേരിട്ടിരിക്കുന്ന ചലഞ്ചില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരം പോള്‍ പോഗ്ബ, ടെന്നീസ് താരം നൊവാക്ക് ജോക്കോവിച്ച്, ബോക്സിംഗ് താരം ഖാബിബ് നുര്‍മോദൊമേഡോവ്, പ്ലേയര്‍ ഏജന്റായ മിനോ റായിയോള എന്നിവരെയാണ് ഇബ്ര വെല്ലുവിളിച്ചിരിക്കുന്നത്

മിലാന്‍: ഫുട്ബോള്‍ ഗ്രൗണ്ടിലിറങ്ങിയാല്‍ ആസാധ്യമായ ആംഗിളുകളില്‍ നിന്നുപോലും ഗോള്‍ നേടി ആരാധകരെ അമ്പരപ്പിക്കുന്ന കളിക്കാരനാണ് സ്വീഡന്റെ സ്ലാട്ടന്‍ ഇബ്രാഹ്മോവിച്ച്. എന്നാല്‍ കായിക ലോകത്തെ തന്റെ സഹതാരങ്ങളോട് പുതിയൊരു വെല്ലുവിളിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇബ്ര ഇപ്പോള്‍.

മാട്രിക്സ് ചലഞ്ച് എന്ന് പേരിട്ടിരിക്കുന്ന ചലഞ്ചില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരം പോള്‍ പോഗ്ബ, ടെന്നീസ് താരം നൊവാക്ക് ജോക്കോവിച്ച്, ബോക്സിംഗ് താരം ഖാബിബ് നുര്‍മോദൊമേഡോവ്, പ്ലേയര്‍ ഏജന്റായ മിനോ റായിയോള എന്നിവരെയാണ് ഇബ്ര വെല്ലുവിളിച്ചിരിക്കുന്നത്. കാലില്‍ നിന്ന് പന്ത് നെഞ്ചിലേക്കെടുത്ത് ഹോളിവുഡ് സൂപ്പര്‍ താരം കീനു റീവ്സ് മാട്രിക്സില്‍ ചെയ്യുന്നതുപോലുള്ള പ്രകടനമാണ് ഇബ്ര പന്ത് കൊണ്ട് കാഴ്ചവെച്ചിരിക്കുന്നത്.

അമേരിക്കന്‍ മേജര്‍ സോക്കര്‍ ലീഗായ ലോസ് എയ്ഞ്ചല്‍സ് ഗ്യാലക്സിക്കുവേണ്ടിയാണ് 37 കാരനായ ഇബ്ര ഇപ്പോള്‍ കളിക്കുന്നത്. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ആഗ്രഹിക്കുന്നുവെങ്കില്‍ താന്‍ തിരിച്ചുപോവാന്‍ തയാറാണെന്ന് ഇബ്ര കഴിഞ്ഞ മാസം ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സ്‌പെയിൻ- പോർച്ചുഗൽ ഗ്ലാമർ പോരാട്ടത്തിന് ഇനി മൂന്ന് ദിനങ്ങൾ; പ്രീ ക്വാർട്ടർ ചിത്രം തെളിഞ്ഞു, ഇനി കടുത്ത പോരാട്ടങ്ങൾ
'ടീമില്‍ കുഴപ്പങ്ങളുണ്ട്'; കേപ്പ് വെര്‍ദെക്കെതിരായ മോശം പ്രകടനത്തിന് ശേഷം ലിയോണല്‍ മെസി