
റിയോ ഡി ഷാനെയ്റോ: ഖത്തറിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് വീഴ്ത്തി അർജന്റീന കോപ്പ അമേരിക്കയുടെ ക്വാർട്ടറിൽ കടന്നു. ഇന്ന് ജയിച്ചില്ലെങ്കിൽ നാണംകെട്ട് പുറത്തേക്ക് എന്ന നിലയിലായിരുന്ന മെസിയും സംഘവും കോപ്പയിൽ ഈ സീസണിലെ ആദ്യ ജയമാണ് സ്വന്തമാക്കിയത്.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ കൊളംബിയ പരാഗ്വയെ തോൽപിച്ചതോടെ അർജന്റീന രണ്ടാം സ്ഥാനക്കാരായാണ് ക്വാർട്ടറിലെത്തിയത്. വെനസ്വേലയാണ് ക്വാർട്ടർ പോരാട്ടത്തിൽ മെസിപ്പടയുടെ എതിരാളികൾ.
മത്സരത്തിന്റെ നാലാം മിനിറ്റി തന്നെ മാർട്ടിനസിലൂടെ അർജന്റീന മുന്നിലെത്തി. എന്നാൽ പൊരുതാനുറച്ചിറങ്ങിയ ഖത്തർ അത്ര പെട്ടന്ന് വിട്ടുകൊടുക്കാൻ തയാറായിരുന്നില്ല. ഫലമോ, പലവട്ടം അർജന്റീനിയന്‍ ഗോൾമുഖത്ത് ഖത്തർ ഗോളവസരങ്ങളുമായി ഇരച്ചെത്തി. പക്ഷേ, അതൊന്നും ഗോളാക്കി മാറ്റാൻ അവർക്കായില്ല.
രണ്ടാം പകുതിയിൽ മത്സരത്തിന്റെ 82ാം മിനിറ്റിട്ടിൽ അഗ്യൂറോയാണ് അർജന്റീനയ്ക്ക് അവസാന എട്ടിലേക്കുള്ള വാതിൽ തുറന്ന ഗോൾ നേടിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!