ബൊളീവിയയെ ലാ പാസില്‍ കത്തിച്ച് അര്‍ജന്റീന; മെസിയില്ലാതെ ഇറങ്ങിയ ടീമിനെ ഡി മരിയ തോളിലേറ്റി, മിന്നുന്ന ജയം

Published : Sep 13, 2023, 08:55 AM IST
ബൊളീവിയയെ ലാ പാസില്‍ കത്തിച്ച് അര്‍ജന്റീന; മെസിയില്ലാതെ ഇറങ്ങിയ ടീമിനെ ഡി മരിയ തോളിലേറ്റി, മിന്നുന്ന ജയം

Synopsis

39-ാം മിനിറ്റില്‍ ബൊളീവിയന്‍ താരം റോബര്‍ട്ടോ ഫെര്‍ണാണ്ടസ് ചുവപ്പ് കാര്‍ഡുമായി പുറത്തായത് ബൊളീവിയക്ക് തിരിച്ചടിയായി. 31-ാം മിനിറ്റില്‍ എന്‍സോയിലൂടെയാണ് അര്‍ജന്റീന ആദ്യ ഗോള്‍ നേടുന്നത്.

ലാ പാസ്: ലോകകപ്പ് യോഗ്യതാ ലാറ്റിനമേരിക്കന്‍ മേഖലയില്‍ അര്‍ജന്റീനയ്ക്ക് തുടര്‍ച്ചയായ രണ്ടാം ജയം. ബൊളീവിയയെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് അര്‍ജന്റീന തകര്‍ത്തത്. മെസി ഇല്ലാതെ ഇറങ്ങിയ അര്‍ജന്റീനയ്ക്ക് വേണ്ടി എന്‍സോ ഫെര്‍ണാണ്ടസ്, നിക്കോളാസ് ടാഗ്ലിയാഫിക്കോ, നിക്കോളാസ് ഗോണ്‍സാലസ് എന്നിവരാണ് ഗോളുകള്‍ നേടിയത്. എയഞ്ച്ല്‍ ഡി മരിയ രണ്ട് അസിസ്റ്റുകള്‍ നല്‍കി. സമുദ്ര നിരപ്പില്‍ നിന്ന് 3600 അടിക്ക് മുകളിലുള്ള ലാ പാസിലെ സ്റ്റേഡിയത്തില്‍ അര്‍ജന്റൈന്‍ താരങ്ങള്‍ പലപ്പോഴും ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടി.

എങ്കിലും അവസാന ചിരി അര്‍ജന്റീനയുടേതായിരുന്നു. 39-ാം മിനിറ്റില്‍ ബൊളീവിയന്‍ താരം റോബര്‍ട്ടോ ഫെര്‍ണാണ്ടസ് ചുവപ്പ് കാര്‍ഡുമായി പുറത്തായത് ബൊളീവിയക്ക് തിരിച്ചടിയായി. 31-ാം മിനിറ്റില്‍ എന്‍സോയിലൂടെയാണ് അര്‍ജന്റീന ആദ്യ ഗോള്‍ നേടുന്നത്. ഡി മരിയ ബൊളീവിയന്‍ ബോക്‌സിലേക്ക് നിലം പറ്റെ നല്‍കിയ ക്രോസില്‍ എന്‍സോ കാലുവെക്കുകയായിരുന്നു. വീഡിയോ കാണാം...

ആദ്യ പകുതി അവാനിക്കാന്‍ മൂന്ന് മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോള്‍ ഡി മരിയ രണ്ടാം അസിസ്റ്റും നല്‍കി. അര്‍ന്റൈന്‍ വെറ്ററന്‍ താരം നല്‍കിയ ഫ്രീകിക്കില്‍ തലവെച്ചാണ് ടാഗ്ലിയാഫിക്കോ ഗോള്‍ നേടുന്നത്. വീഡിയോ കാണാം... 

83-ാം മിനിറ്റില്‍ ഗോള്‍സാലസ് ലീഡുയര്‍ത്തി. എക്‌സേക്വീല്‍ പലാസിയോസിന്റെ അസിസ്റ്റിലായിരുന്നു ഗോണ്‍സാലസിന്റെ ഗോള്‍. പകരക്കാരനായി ഇറങ്ങിയ പലാസിയോസ് ഡി ബോക്‌സിന് പുറത്ത് നിന്ന് നല്‍കിയ പന്ത് സ്വീകരിച്ച നിക്കോളാസ് നിറയൊഴിച്ചു. വീഡിയോ കാണാം... 

മറ്റൊരു മത്സരത്തില്‍ ഇക്വഡോര്‍ രണ്ടിതെിരെ ഒരു ഗോളിന് ഉറുഗ്വെയെ അട്ടമിറിച്ചു. അഗസ്റ്റില്‍ കനോബിയോയുടെ ഗോളില്‍ ഉറുഗ്വെ മുന്നിലെത്തി. എന്നാല്‍ ഫെലിക്‌സ് ടോറസിന്റെ രണ്ട് ഗോളുകള്‍ ഇക്വഡോറിന് ജയമൊരുക്കി. ആദ്യ പകുതിയുടെ ഇഞ്ചുറി സമയത്തായിരുന്നു ടോറസിന്റെ ആദ്യ ഗോള്‍. 61-ാം മിനിറ്റില്‍ പട്ടിക പൂര്‍ത്തിയായി. വെനെസ്വേല 1-0ത്തിന് പരാഗ്വെയെ മറികടന്നു. ചിലി - കൊളംബിയ മത്സരം ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചു.

അതിവേഗം 150, ഇന്ത്യയില്‍ രണ്ടാമനായി കുല്‍ദീപ്, ലങ്കയുടെ വിജയത്തുടര്‍ച്ചക്ക് ഫുള്‍ സ്റ്റോപ്പിട്ട് ഇന്ത്യ

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ലക്ഷ്യം ആറാം കിരീടം, ലോകകപ്പിനുള്ള 26 അംഗ ടീമിനെ പ്രഖ്യാപിച്ച് ബ്രസീൽ പരിശീലകന്‍, സൂപ്പര്‍ താരം നെയ്മറും ടീമില്‍
തോല്‍ക്കാൻ മനസില്ലാത്ത നെയ്മർ, കാലം അവസരം ഒരുക്കിയിരിക്കുന്നു