
അറ്റ്‌ലാന്റ: ലോകകപ്പ് പ്രീ-ക്വാർട്ടറിൽ ഈജിപ്തിനെതിരെ അർജന്‍റീന 3-2 ന്റെ നാടകീയ വിജയം സ്വന്തമാക്കിയെങ്കിലും, മത്സരത്തിലെ റഫറിയിംഗ് കടുത്ത വിവാദത്തിലേക്ക്. ഈജിപ്തിനെ റഫറിയും വാറുംചേർന്ന് 'കൊള്ളയടിക്കുകയായിരുന്നു' എന്ന ആരോപണവുമായി ആരാധകരും മുൻ താരങ്ങളും സ്പോർട്സ് ജേണലിസ്റ്റുകളും രംഗത്തെത്തി. സംശയാസ്പദമായ തീരുമാനങ്ങളെല്ലാം നിലവിലെ ചാമ്പ്യന്മാരായ അർജന്‍റീനയ്ക്ക് അനുകൂലമായി മാറിയതോടെ സോഷ്യൽ മീഡിയയിൽ ഫിഫയ്ക്കും ഫ്രഞ്ച് റഫറി ഫ്രാൻസ്വ ലെറ്റെക്സിയർക്കും എതിരെ വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് നടക്കുന്നത്.
ഈജിപ്ത് കോച്ച് ഹൊസാം ഹസനും ഫോർവേഡ് മുസ്തഫ സിക്കോയും മത്സരശേഷം റഫറിയിംഗിനെതിരെ പരസ്യമായി പൊട്ടിത്തെറിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഫുട്ബോൾ ആരാധകരും വീഡിയോ തെളിവുകൾ സഹിതം സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമാക്കിയത്. മത്സരത്തിന്‍റെ ഫലത്തെത്തന്നെ അട്ടിമറിച്ച മൂന്ന് പ്രധാന റഫറിയിംഗ് പിഴവുകളാണ് ഫുട്ബോൾ ലോകം പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്.
ഒന്നാം പകുതിയില്‍ അർജന്‍റീനയുടെ റൈറ്റ് ബാക്ക് താരം നഹുവൽ മോളിന ഈജിപ്ഷ്യൻ വിംഗർ എമാം അഷൂറിനെ കൈ നീട്ടി മുഖത്തടിച്ച് വീഴ്ത്തുന്നത് റീപ്ലേകളിൽ വ്യക്തമായിരുന്നു. എന്നാൽ മോളിനയ്ക്കെതിരെ ഒരു കാർഡ് പോലും നൽകാൻ റഫറി തയ്യാറായില്ലെന്നാണ് ആരാധകരുടെ ഒരു ആരോപണം.
VAR only focus was to check Egypt player simply touching Agentinian players, not the other way around. #FIFA #VAR pic.twitter.com/UiqKEoTWLa
— Survivor (@Wasim_wazir) July 7, 2026
രണ്ടാം പകുതിയിൽ അർജന്‍റീനയുടെ പെനാൽറ്റി ബോക്സിനുള്ളിൽ വെച്ച് ഈജിപ്ഷ്യൻ സൂപ്പർ താരം മുഹമ്മദ് സലായെ അർജന്‍റീനയുടെ ലെഫ്റ്റ് ബാക്ക് നിക്കോളാസ് ടാഗ്ലിയാഫിക്കോ ഫൗൾ ചെയ്ത് വീഴ്ത്തി. ടാഗ്ലിയാഫിക്കോയുടെ കാൽ സലായുടെ വിരലിൽ തട്ടുന്നത് റീപ്ലേകളിൽ വ്യക്തമായിരുന്നിട്ടും പെനാൽറ്റി നൽകാനോ, അത് വാർ പരിശോധിക്കാനോ റഫറി കൂട്ടാക്കിയില്ലെന്നതാണ് രണ്ടാമത്തെ ആക്ഷേപം.
- no foul (penalty actually)
- no var
- goal validaded
that’s not just an outrageous, it’s cheating in broad day light! they don’t even try to disguise. just like cape verde, EGYPT WAS ROBBED#ARGxEGY pic.twitter.com/KfPNrjEmTq— ~*bia wheat*~ ˢᶜᶜᵖ 🇧🇷 (@biatrigo) July 7, 2026
ഈജിപ്ത് രണ്ടാം പകുതിയിൽ മുസ്തഫ സിക്കോിലൂടെ നേടിയ എണ്ണം പറഞ്ഞൊരു ഗോൾ വാർ പരിശോധനയിലൂടെ റദ്ദാക്കിയതും കടുത്ത പക്ഷപാതിത്വമാണെന്നാണ് ആരാധക പറയുന്നു. ഫിഫയ്ക്ക് അർജന്‍റീനയെയും മെസിയെയും എങ്ങനെയെങ്കിലും ക്വാർട്ടറിലെത്തിക്കണമായിരുന്നു. 50-50 സാധ്യതയുള്ള തീരുമാനങ്ങളെല്ലാം അർജന്‍റീനയ്ക്ക് അനുകൂലമായാണ് റഫറി വിധിച്ചത്. ഇത് കായികരംഗത്തിന് തന്നെ നാണക്കേടാണെന്ന് ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.
Right now, most of the opinions are driven by emotion rather than logic—especially from Ronaldo fans, Egyptian supporters, and people simply chasing engagement.
The first incident involving Salah on the right is virtually identical to the one shown below on the left. There is… pic.twitter.com/EZF6Ghy8Rl— Appie Culé (@appiecule) July 7, 2026
There is no conclusive proof. But the circumstantial evidence that there is pro-Argentina bias in FIFA affecting the World Cup:
1) In the group stage opener against Algeria, Messi caught Aïssa Mandi with a studs-up challenge on the Achilles and escaped any card. FIFA later…— Shaiel Ben-Ephraim (@academic_la) July 7, 2026
അറ്റ്ലാന്റയിലെ മെഴ്സിഡസ് ബെൻസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ യാസർ ഇബ്രാഹിം, മുസ്തഫ സിക്കോ എന്നിവരുടെ ഗോളുകളിൽ 79-ാം മിനിറ്റ് വരെ ഈജിപ്ത് 2-0 ന് മുന്നിലായിരുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറിയിലേക്ക് കളി നീങ്ങവെയാണ് മെസിയുടെ നേതൃത്വത്തിൽ അർജന്‍റീന നാടകീയമായി തിരിച്ചടിച്ചത്. 79-ാം മിനിറ്റിൽ മെസിയുടെ അളന്നുമുറിച്ച ക്രോസിൽ നിന്ന് ക്രിസ്റ്റ്യൻ റൊമേറോ അർജന്‍റീനയുടെ ആദ്യ ഗോൾ നേടി. 83-ാം മിനിറ്റിൽ മെസെ തന്നെ അത്യുഗ്രൻ വോളിയിലൂടെ സമനില ഗോൾ (2-2) കണ്ടെത്തി. ടൂർണമെന്‍റിൽ മെസിയുടെ എട്ടാം ഗോളായിരുന്നു ഇത്.
Argentina robbing Egypt.
Uploading this again because FIFA removed the video. pic.twitter.com/LtmGKJ3vxp— - (@LMDiddy14) July 7, 2026
ഒടുവിൽ എക്സ്ട്രാ ടൈമിലേക്ക് നീങ്ങുമെന്ന് കരുതിയ കളിയിൽ, ഇഞ്ചുറി ടൈമിന്‍റെ രണ്ടാം മിനിറ്റിൽ എൻസോ ഫെർണാണ്ടസ് അർജന്‍റീനയുടെ വിജയഗോളും നേടി ക്വാർട്ടർ ടിക്കറ്റുറപ്പിച്ചു. അവസാന നിമിഷങ്ങളിൽ അർജന്‍റീന മികച്ച കളി പുറത്തെടുത്തുവെന്നത് യാഥാർത്ഥ്യമാണെങ്കിലും, റഫറിയുടെയും വാറിന്‍റെയും അനാവശ്യ ഇടപെടലുകൾ ഈജിപ്തിന്‍റെ ചോരനീരാക്കിയുള്ള പോരാട്ടത്തെ ഇല്ലാതാക്കിയെന്നാണ് കായിക ലോകത്തിന്‍റെ പൊതുവികാരം. കളിയെ സ്വാധീനിച്ച റഫറിയിംഗിനെക്കുറിച്ച് ഫിഫ അന്വേഷണം നടത്തണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
Egypt thought they had doubled their lead against Argentina until VAR wiped the goal away because of a foul that happened 100+ yards from where the goal was scored. pic.twitter.com/qVAsaWAS3o
— Caleb (@CalebDesignsX) July 7, 2026
2 leg jumping tackle on Salah's shin, with clear intent to hurt him. Any other team that's a straight red, but for Argentina it wasn't even a yellow card.
Argentina recieved 0 yellow cards, whole Egypt 4 yellows and 1 red to the staffpic.twitter.com/QKalI4KWFU— Preeti (@MadridPreeti) July 7, 2026
𝗖𝗢𝗥𝗥𝗨𝗣𝗧𝗜𝗢𝗡 𝗔𝗟𝗘𝗥𝗧: Clear penalties for Egypt DENIED and Argentina goes to score and make it 3-2.....😡 pic.twitter.com/2dleP46YNS
— Against hate 🇮🇳 (@thedeshbhakti) July 7, 2026
🇦🇷🇪🇬 Everyone wanted to scream that Argentina vs Egypt was rigged.
Then the replay made it annoying.
Egypt’s first controversy came when the refs missed a foul, Egypt went coast to coast, scored, and appeared to go up 2-0.
But VAR stepped in, reviewed the buildup, and ruled no… https://t.co/hRXmVYZ69p pic.twitter.com/aHmjpJnXWn— Mario Nawfal (@MarioNawfal) July 8, 2026
"We were wronged by the referee today, everyone saw that."
"After 2-0, everything went and worked against us."
Egypt’s Mostafa Ziko and Mohamed Alaa after defeat to Argentina at the World Cup 😮💨 pic.twitter.com/3YrgsQYvPn— ESPN Africa (@ESPNAfrica) July 7, 2026
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!