ഫ്‌ളെക്‌സ് കെട്ടുന്നതിനിടെ ബ്രസീല്‍ ആരാധകന്റെ മരണം; ദുഃഖത്തില്‍ പങ്കുചേര്‍ന്ന് അര്‍ജന്‍റീന ഫാന്‍സും

Published : Nov 05, 2022, 06:08 PM IST
ഫ്‌ളെക്‌സ് കെട്ടുന്നതിനിടെ ബ്രസീല്‍ ആരാധകന്റെ മരണം; ദുഃഖത്തില്‍ പങ്കുചേര്‍ന്ന് അര്‍ജന്‍റീന ഫാന്‍സും

Synopsis

കണ്ണുര്‍ അഴീക്കോട് സ്വദേശി നിതീഷ്(47) ആണ് മരിച്ചത്. കടുത്ത ബ്രസീല്‍ ആരാധകനായ ഇയാള്‍ അലവില്‍ ബസ് സ്റ്റോപ്പിന് സമീപത്തായാണ് ബ്രസീലിന്റെ ഫ്‌ളെക്‌സ്് കെട്ടിയത്. എന്നാല്‍ മരത്തില്‍ നിന്ന് വീഴുകയായിരുന്നു.

കണ്ണൂര്‍: ഫ്‌ളെക്‌സ് കെട്ടുന്നതിനിടെ ബ്രസീല്‍ ആരാധകന്‍ മരത്തില്‍ നിന്ന് വീണ് മരിച്ചതിന് പിന്നാലെ അനുശോചനം രേഖപ്പെടുത്തി അര്‍ജന്റീന ആരാധകര്‍. കണ്ണുര്‍ അഴീക്കോട് സ്വദേശി നിതീഷ്(47) ആണ് മരിച്ചത്. കടുത്ത ബ്രസീല്‍ ആരാധകനായ ഇയാള്‍ അലവില്‍ ബസ് സ്റ്റോപ്പിന് സമീപത്തായാണ് ബ്രസീലിന്റെ ഫ്‌ളെക്‌സ്് കെട്ടിയത്. എന്നാല്‍ മരത്തില്‍ നിന്ന് വീഴുകയായിരുന്നു.

പിന്നാലെ കേരളത്തിലെ അര്‍ജന്റീന ആരാധകര്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ ദുഃഖം രേഖപ്പെടുത്തിയത്. പോസ്റ്റ് ഇങ്ങനെ... ''ലോകകപ്പ് അവേശത്തിനിടെ നാടിനെ കണ്ണീരിലാഴ്ത്തി ദുഖവാര്‍ത്ത. കണ്ണൂരില്‍ ഫ്‌ലക്‌സ് കെട്ടുന്നതിനിടെ മരത്തില്‍ നിന്ന് വീണ് ബ്രസീല്‍ ആരാധകന്‍ നിതീഷ് അന്തരിച്ചു. ആദരാഞ്ജലികള്‍. എല്ലാരും ആവേശത്തില്‍ ആണെന്ന് അറിയാം, ആവേശത്തില്‍ ചെയ്യുന്ന ഏത് പ്രവര്‍ത്തിക്കും ആദ്യ പരിഗണന നിങ്ങളുടെ സുരക്ഷക്ക് നല്‍കുക സുഹൃത്തുക്കളെ...''പോസ്റ്റ് വായിക്കാം... 

ലോകകപ്പ് ഖത്തറില്‍; കേരളത്തിലും ആരാധകരുടെ പോരാട്ടം

ഖത്തറില്‍ ലോകകപ്പ് ഫുട്‌ബോളിന് പന്തുരുളാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ നാടെങ്ങും ആവേശത്തിലാണ്. ബ്രസീലിന്റെയും അര്‍ജന്റീനയുടേയും ആരാധകര്‍ക്ക് പുറമെ പോര്‍ച്ചുഗല്‍, സ്‌പെയിന്‍, ജര്‍മനി, ഇംഗ്ലണ്ട് ടീമുകള്‍ക്കും കേരളത്തില്‍ ആരാധകരുണ്ട്. കഴിഞ്ഞ ദിവസം കോഴിക്കോട് പുള്ളാവൂരിലെ ചെറുപുഴയില്‍ മെസിയുടെയും നെയ്മറിന്റെയും കൂറ്റന്‍ കട്ടൗട്ട് സ്ഥാപിച്ച ബ്രസീല്‍-അര്‍ജന്റീന ആരാധകര്‍ക്ക് പിന്നാലെ താമരശ്ശേരി പരപ്പന്‍പൊയിലില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കൂറ്റന്‍ കട്ടൗട്ട് സ്ഥാപിച്ച് പോര്‍ച്ചുഗല്‍ ആരാധകര്‍ മറുപടി നല്‍കിയിരുന്നു.

സിആര്‍7 ഫാന്‍സ് എന്നെഴുതിയ കൂറ്റന്‍ കട്ടൗട്ട് ക്രെയിനുപയോഗിച്ചാണ് ഇവിടെ ഉയര്‍ത്തിയത്. പോര്‍ച്ചുഗീസ് ജേഴ്സിയില്‍ കിക്കെടുക്കാനായി തയ്യാറെടുത്ത് നില്‍ക്കുന്ന റോണോയുടെ ഐക്കണിക് ചിത്രമാണ് കട്ടൗട്ടിലൂടെ താമരശ്ശേരിയില്‍ ശ്രദ്ധേയമാകുന്നത്. ഇതോടെ മെസി-നെയ്മര്‍-റൊണാള്‍ഡോ ത്രികോണ മത്സരമായി കട്ടൗട്ട് പോര് മാറി.

ചതിച്ചത് മഴയോ താരങ്ങളോ; സ്വന്തം നാട്ടിലെ ലോകകപ്പിൽ നാണംകെട്ട് ചാമ്പ്യൻ ഓസ്ട്രേലിയ

അര്‍ജന്റീനയുടെ മിശിഹാ ലിയോണല്‍ മെസിയുടെ കൂറ്റന്‍ കട്ടൗട്ട് കോഴിക്കോട് പുള്ളാവൂരിലെ ചെറുപുഴയില്‍ ഉയര്‍ന്നതായിരുന്നു ആദ്യ സംഭവം. പുള്ളാവൂരിലെ ചെറുപുഴയില്‍ ഉയര്‍ന്ന ഭീമന്‍ കട്ടൗട്ട് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഉള്‍പ്പെടെ വലിയ വാര്‍ത്തയാക്കിയിരുന്നു. ഇതിന് പിന്നാലെ ഇതേ സ്ഥലത്ത് അതിനേക്കാള്‍ തലപ്പൊക്കത്തില്‍ കാനറികളുടെ സുല്‍ത്താന്‍ നെയ്മറുടെ കട്ടൗട്ട് സ്ഥാപിച്ച് ബ്രസീല്‍ ആരാധകര്‍ മറുപടി കൊടുത്തതോടെ ആരാധകരുടെ പോര് കാര്യമായി. മെസിയുടെ കട്ടൗട്ട് 30 അടിയാണെങ്കില്‍ നെയ്മറുടെ തലപ്പൊക്കം അതിനേക്കാള്‍ പത്ത് അടി കൂടെ കൂടി. ഇതോടെ സുല്‍ത്താന് പിന്നിലാണ് മിശിഹായുടെ സ്ഥാനം എന്നുവരെയായി ആരാധകരുടെ പറച്ചില്‍.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

മിറാക്കിള്‍ അല്ല, ഡിസാസ്റ്ററായി റയല്‍ മാഡ്രിഡ്! ആർബലോവയ്ക്ക് ആദ്യ ചുവട് പിഴക്കുമ്പോള്‍;
9 പുതുമുഖങ്ങളുമായി സന്തോഷ്‌ ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു