
റോം: ഫുട്ബോളില്‍ ഓരോ ടൂർണമെന്‍റും പുതിയ താരങ്ങളുടെ ഉദയത്തിന് കാരണമാകാറുണ്ട്. ഇത്തവണ യൂറോ കപ്പില്‍ ശ്രദ്ധ നേടിയ യുവതാരങ്ങളിലൊരാള്‍ ഇറ്റലിയുടെ മാനുവൽ ലൊക്കാട്ടെല്ലിയാണ്. ഇതോടെ ക്ലബ് ഫുട്ബോളിൽ ലൊക്കാട്ടെല്ലിയുടെ കൂടുമാറ്റം ചൂടന്‍ ചർച്ചയായി. ആഴ്സനലും യുവന്‍റസും ലൊക്കാട്ടെല്ലിയെ സ്വന്തമാക്കാന്‍ രംഗത്തുണ്ട്.
യൂറോയില്‍ പരിക്ക് മാറാത്ത മാർക്കോ വെരാറ്റിക്ക് പകരക്കാരനെ തേടിയ ഇറ്റാലിയന്‍ പരിശീലകന്‍ റോബർട്ടോ മാന്‍ചീനി എത്തിയത് മാനുവൽ ലൊക്കാട്ടെല്ലിയിലാണ്. അസൂറികളുടെ ജൈത്രയാത്രയ്ക്ക് ഊർജം നൽകിയ ഗോളുകളോടെ ലൊക്കാട്ടെല്ലി പരിശീലകന്‍റെ വിശ്വാസം കാത്തു. ടീമിൽ വെരാറ്റിയുടെ സ്ഥാനം ചോദ്യം ചെയ്യപ്പെടുന്നതായി ലൊക്കാട്ടെല്ലിയുടെ പ്രകടനം. പ്രതിരോധവും ആക്രമണവും സമം ചേർത്തുള്ള മാന്‍ചീനിയുടെ തന്ത്രത്തിൽ മധ്യനിരയുടെ കരുത്തായി ലൊക്കാട്ടെല്ലി മാറി. മൂന്ന് കളിയിൽ രണ്ട് ഗോൾ നേടിയ ലൊക്കാട്ടെല്ലിയുടെ പാസിങ് കൃത്യത 92 ശതമാനമാണെന്നത് മറ്റൊരു സവിശേഷത.
എ സി മിലാനിൽ പന്തുതട്ടി കളി പഠിച്ച ലൊക്കാട്ടെല്ലി ഇറ്റാലിയൻ ലീഗിൽ സസോളോയുടെ താരമാണിപ്പോൾ. കഴിഞ്ഞ സീസണിൽ 36 കളികളിലും സസോളോയ്ക്കായി കളത്തിലിറങ്ങി. എന്നാല്‍ ഇത്തവണ യൂറോയിലെ മിന്നും പ്രകടനത്തോടെ നീലപ്പടയുടെ പുത്തൻതാരത്തിൽ യുവന്‍റസും ആഴ്സനലുമടക്കമുള്ള വമ്പൻ ക്ലബുകൾ കണ്ണെറിഞ്ഞുകഴിഞ്ഞു. ടീമുകൾ 23കാരനായി ചർച്ച തുടരുകയാണെന്ന് സസോളോയുടെ സ്പോർട്ടിങ് ഡയറക്ടറും വ്യക്തമാക്കി.
യൂറോയിൽ രണ്ടാം കിരീടം സ്വപ്നം കാണുന്ന ഇറ്റാലിയൻ ആരാധകരും ലൊക്കാട്ടെല്ലിയിൽ പ്രതീക്ഷവയ്ക്കുന്നു. യൂറോയില്‍ ഇന്ന് ഇറ്റലി ക്വാർട്ടറില്‍ ഫിഫ റാങ്കിംഗിലെ ഒന്നാം സ്ഥാനക്കാരായ ബെൽജിയത്തെ നേരിടും. മ്യൂണിക്കില്‍ രാത്രി പന്ത്രണ്ടരയ്ക്കാണ് കളി തുടങ്ങുക. അവസാന 31 കളിയിൽ റോബർട്ടോ മാൻചീനിയുടെ അസൂറിപ്പട തോൽവിയറിഞ്ഞിട്ടില്ല.
കൂടുതല്‍ യൂറോ വാർത്തകള്‍...
യൂറോ: അസൂറിക്കുതിപ്പിന് തടയിടുമോ ബെല്‍ജിയം; രണ്ടാം ക്വാർട്ടറില്‍ വമ്പന്‍ പോരാട്ടം
സ്പെയ്ന്‍ സ്വിറ്റ്സർലൻഡിനെതിരെ; യൂറോയിലെ ആദ്യ ക്വാർട്ടർ ഇന്ന് തീപാറും
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യഅകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!