പ്രീമിയര്‍ ലീഗില്‍ ആഴ്‌സനലിന് നാണക്കേട്; ആദ്യ മത്സരത്തില്‍ ബ്രെന്റ്‌ഫോര്‍ഡിനോട് തോല്‍വി

By Web TeamFirst Published Aug 14, 2021, 8:57 AM IST
Highlights

74വര്‍ഷത്തിന് ശേഷം ഒന്നാം ഡിവിഷനിലേക്ക് സ്ഥാനക്കയറ്റം കിട്ടിയെത്തിയ ടീമിനോടാണ് ലീഗിലെ വമ്പന്‍ ടീമായ ആഴ്‌സണലിന്റെ തോല്‍വി.
 

ലണ്ടന്‍: പ്രീമിയര്‍ ലീഗില്‍ ആഴ്‌സണലിന് നാണക്കേട്. ആദ്യ മത്സരത്തില്‍ ബ്രെന്റ്്‌ഫോര്‍ഡിനോട് എതിരില്ലാത്ത രണ്ട് ഗോളിന് തോറ്റു. 74വര്‍ഷത്തിന് ശേഷം ഒന്നാം ഡിവിഷനിലേക്ക് സ്ഥാനക്കയറ്റം കിട്ടിയെത്തിയ ടീമിനോടാണ് ലീഗിലെ വമ്പന്‍ ടീമായ ആഴ്‌സണലിന്റെ തോല്‍വി. 22-ാം മിനുട്ടില്‍ സെര്‍ജി കാനോസ് ആണ് ബ്രെന്റ്‌ഫോര്‍ഡിന് ലീഡ് നല്‍കിയത്. 

രണ്ടാം പകുതിയില്‍ ആഴ്‌സണല്‍ കുറച്ച് കൂടി മെച്ചപ്പെട്ട കളി പുറത്തെടുത്തെങ്കിലും 72-ാം മിനുട്ടില്‍ നോര്‍ഗാര്‍ഡ് ഒരു ഹെഡറിലൂടെ ബ്രെന്റ്‌ഫോര്‍ഡിന്റെ രണ്ടാം ഗോള്‍ നേടി. ആഴ്‌സണലിന് ഇനി ചെല്‍സിയെയും മാഞ്ചസ്റ്റര്‍ സിറ്റിയെയും ആണ് നേരിടേണ്ടത്.

അതേസമയം മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഇന്ന് സീസണിലെ ആദ്യ മത്സരത്തിനിറങ്ങും. വൈകീട്ട് 5 മണിക്ക് ലീഡ്‌സ് യുണൈറ്റഡാണ് എതിരാളികള്‍. 7.30ന് കളിയില്‍ ചെല്‍സി, ക്രിസ്റ്റല്‍ പാലസിനെ നേരിടും. 

ലിവര്‍പൂളിന് നോര്‍വിച്ച് സിറ്റിയാണ് ആദ്യമത്സരത്തില്‍ എതിരാളി. രാത്രി 10 മണിക്കാണ് മത്സരം. എവര്‍ട്ടന്‍, ലെസ്റ്റര്‍ സിറ്റി ടീമുകള്‍ക്കും നാളെ മത്സരമുണ്ട്.

click me!