ഇന്ത്യന്‍ ഫുട്‌ബോളിലെ ഉയര്‍ന്ന തുക; നോര്‍ത്ത് ഈസ്റ്റ് താരം അപൂയ മുംബൈ സിറ്റി എഫ്‌സിയില്‍

Published : Aug 13, 2021, 03:17 PM ISTUpdated : Aug 13, 2021, 03:21 PM IST
ഇന്ത്യന്‍ ഫുട്‌ബോളിലെ ഉയര്‍ന്ന തുക; നോര്‍ത്ത് ഈസ്റ്റ് താരം അപൂയ മുംബൈ സിറ്റി എഫ്‌സിയില്‍

Synopsis

അപൂയ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന യുവതാരം 11 കോടിക്കാണ് മുംബൈയിലെത്തിയത്. ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനവും മുംബൈ നടത്തി.  

മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഏറ്റവും വലിയ പ്രതിഫലതുകയ്ക്ക് ലാലെംഗ്മാവിയ മുംബൈ സിറ്റി എഫ്‌സിയില്‍. അപൂയ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന യുവതാരം 11 കോടിക്കാണ് മുംബൈയിലെത്തിയത്. ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനവും മുംബൈ നടത്തി. ഇന്ത്യന്‍ ഫുട്‌ബോളിലെ ഏറ്റവും വലിയ കൈമാറ്റ തുകയാണിത്.

അഞ്ച് വര്‍ഷത്തേക്കാണ് കരാര്‍. മുംബൈ സിറ്റി ഇതു കൂടാതെ രണ്ടു കോടിയോളം ട്രാന്‍സ്ഫര്‍ തുകയായി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനും നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. ഇരുപതുകാരനായ താരം 2019 മുതല്‍ നോര്‍ത്ത് ഈസ്റ്റിനൊപ്പം ഉണ്ട്. താരത്തെ പിടിച്ചുനിര്‍ത്താനുള്ള ശ്രമം നടത്തിയെങ്കിലും അപൂയ നിരസിക്കുകയായിരുന്നു.

മുമ്പ് ഇന്ത്യന്‍ ആരോസിനായും അപുയി കളിച്ചിട്ടുണ്ട്. കഴിഞ്ഞ ഐഎസ്എല്ലിലെ എമേര്‍ജിങ് പ്ലയര്‍ പുരസ്‌കാരവും താരത്തിനായിരുന്നു. എഐഎഫ്എഫ് എലൈറ്റ് അക്കാദമിയിലൂടെ വളര്‍ന്നു വന്ന താരമാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഡബിളടിച്ച് ഔനാഹി, വിജയഗാഥ തുടർന്ന് മൊറോക്കോ; കാനഡയെ തകർത്ത് ക്വാർട്ടറിലേക്ക്
ലോകകപ്പ് ആവേശം: പ്രവചന മത്സരവുമായി കാലിക്കറ്റ് എഫ്.സി