
പാരീസ്: പിഎസ്ജിയുടെ ഫ്രഞ്ച് താരം എംബാപ്പെയ്ക്ക് കൊറോണയില്ലെന്ന് സ്ഥിരീകരിച്ചു. ഫാന്‍സില്‍ കൊറൊണ പടരുന്നതിനാല്‍ പനിയും മറ്റു ലക്ഷണങ്ങളും ഉള്ളവരെയെല്ലാം കൊറൊണ ടെസ്റ്റിന് വിധേയരാക്കുന്നുണ്ട്. എംബാപ്പെയേയും ഇങ്ങനെയാണ് പരിശോധനയ്ക്ക് വിധേനയാക്കിയത്. താരത്തിന് പനിയും ചുമയുമുണ്ടായിരുന്നു. താരത്തിന് കൊറോണയാണെന്ന പ്രചരണം ക്ലബ് അധികൃതര്‍ തള്ളികളഞ്ഞിരുന്നു.
അതേസമയം, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കാനിരുന്ന ആഴ്‌സനല്‍- മാഞ്ചസ്റ്റര്‍ സിറ്റി മത്സരം മാറ്റിവച്ചു. കൊവിഡ് 19 വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. പ്രീമിയര്‍ ലീഗില്‍ ഇത് ആദ്യമായാണ് ഒരു മത്സരം കൊറോണ വൈറസ് മൂലം മാറ്റി വക്കുന്നത്. ഇംഗ്ലീഷ് ക്ലബ് നോട്ടിങ്ഹാം ഫോറസ്റ്റ്, ഗ്രീക്ക് ക്ലബ് ഒളിംപിയാക്കോസ് എന്നിവയുടെ ഉടമ ആയ ഇവാന്‍കാസ് മാരിനിക്കോസിന് കൊറോണ സ്ഥിരീകരിച്ചതാണ് മത്സരം മാറ്റിവക്കാന്‍ കാരണം.
ഇദ്ദേഹം അടുത്ത് നടന്ന ആഴ്സണല്‍- ഒളിംപിയാക്കോസ് യൂറോപ്പ ലീഗ് മത്സരം കാണാന്‍ സ്റ്റേഡിയത്തിലുണ്ടായിരുന്നു. അദ്ദേഹം താരങ്ങളുമായി ഇടപഴകയിരുന്നു. ഇതോടെ ഇരു ടീമിലേയും താരങ്ങള്‍ മുന്‍കരുതലെടുത്ത് തുടങ്ങി. ഇതിന്റെ ഭാഗമായിട്ടാണ് മത്സരം മാറ്റിവെക്കാന്‍ തീരുമാനിച്ചത്. വരാനിരിക്കുന്ന വോള്‍വ്‌സ് ഒളിംപിയാക്കോസ് യൂറോപ്പ ലീഗ് മത്സരവും മാറ്റിവെക്കാന്‍ ആണ് സാധ്യത. ഗ്രീസില്‍ ഒട്ടുമിക്ക മത്സരങ്ങളും ഇതിനകം തന്നെ മാറ്റി വച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!