കൊവിഡ് 19: ബാഴ്‌സയുടെ തീപാറും പോരാട്ടത്തിന് കാണികള്‍ക്ക് പ്രവേശനമില്ല

By Web TeamFirst Published Mar 11, 2020, 9:40 AM IST
Highlights

ഫുട്ബോളില്‍ കൂടുതല്‍ മത്സരങ്ങള്‍ അടച്ചിട്ട സ്റ്റേഡിയങ്ങളിലേക്ക്. ബാഴ്‌സലോണ-നാപ്പോളി മത്സരത്തില്‍ കാണികള്‍ക്ക് പ്രവേശനമില്ല.

ബാഴ്‌സലോണ: കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് യുവേഫ ചാമ്പ്യന്‍സ് ലീഗിലെ ബാഴ്‌സലോണ-നാപ്പോളി നിര്‍ണായക മത്സരം അടച്ചിട്ട സ്റ്റേ‍ഡിയത്തിൽ നടത്താന്‍ തീരുമാനമായി. അടുത്ത വ്യാഴാഴ്‌ചയാണ് മത്സരം നടക്കേണ്ടത്. ബാഴ്‌സ ഹോം ഗ്രൗണ്ടായ നൗ കാമ്പില്‍ നടക്കേണ്ട മത്സരത്തിന് കാണികളെ പ്രവേശിപ്പിക്കരുതെന്ന് കാറ്റലോണിയന്‍ പ്രവിശ്യ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. 

യുവന്‍റസ്-ലിയോൺ, ബയേൺ മ്യൂണിക്ക്-ചെൽസി മത്സരങ്ങളും അടച്ചിട്ട സ്റ്റേ‍ഡിയത്തിൽ നടത്തും. സ്‌പാനിഷ് ലീഗിലെ അടുത്ത രണ്ട് റൗണ്ടിലും കാണികളെ സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കില്ല. 

Read more: കൊവിഡ് 19: ചാമ്പ്യന്‍സ് ലീഗ് അടച്ചിട്ട സ്റ്റേ‍ഡിയത്തിലേക്ക്; ഇന്ന് രണ്ട് മത്സരം

പാരീസില്‍ ഇന്ന് നടക്കുന്ന പിഎസ്ജി-ബൊറൂസിയ ഡോട്‌മുണ്ട് മത്സരത്തിന് കാണികളെ പ്രവേശിപ്പിക്കേണ്ടെന്ന് യുവേഫ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. കൊവിഡ് 19 വൈറസ് വ്യാപനം തടയാന്‍ സഹകരിക്കണമെന്ന പാരീസ് പൊലീസിന്‍റെ അഭ്യര്‍ത്ഥന സ്വീകരിച്ചാണ് തീരുമാനം. യുവേഫ തീരുമാനം അംഗീകരിക്കുന്നതായി പിഎസ്ജി അറിയിച്ചു. കൂടുതല്‍ ഫുട്ബോള്‍ മത്സരങ്ങള്‍ അടച്ചിട്ട സ്റ്റേഡിയങ്ങളില്‍ നടത്തിയേക്കൂം.

ചാമ്പ്യന്‍സ് ലീഗില്‍ ഇന്നത്തെ മത്സരങ്ങള്‍

1. ലിവര്‍പൂള്‍-അത്‌ലറ്റിക്കോ മാഡ്രിഡ്
2. പിഎസ്‌‌ജി-ബൊറൂസിയ ഡോര്‍ട്‌മുണ്ട് 

Read more: ചാമ്പ്യന്‍സ് ലീഗ്: ലെയ്പ്‌സിഗും അറ്റ്‌ലാന്‍റയും ക്വാര്‍ട്ടറില്‍; ടോട്ടന്‍ഹാം, വലന്‍സിയ പുറത്ത്

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

click me!