
കൊച്ചി: മഞ്ഞപ്പടയുടെ ബഹിഷ്‌കരണത്തില്‍ പ്രതികരണവുമായി ബ്ലാസ്റ്റേഴ്സ് കോച്ച് ആഷ്‌ലി വെസ്റ്റ് വുഡ്. ആരാധകര്‍ കൊതിക്കുന്ന പ്രകടനവും വിജയവും വരും മത്സരങ്ങളില്‍ ഉറപ്പു നല്‍കുന്നതായും കോച്ച് പറഞ്ഞു. മഞ്ഞപ്പടയുടെ ബഹിഷ്‌കരണത്തിനു ശേഷം ആദ്യമായാണ് ബ്ലാസ്റ്റേഴ്സ് കൊച്ചിയില്‍ കളിക്കുന്നത്. മത്സരം കാണാന്‍ ആരാധകര്‍ വരണമെന്ന് കോച്ച് വ്യക്തമാക്തി. കേരള ബ്ലാസ്റ്റേഴ്സിലെ 12-ാമന്‍. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഫുട്‌ബോള്‍ ആരാധക കൂട്ടായ്മ. കേരള ബ്ലാസ്റ്റഴ്‌സിന്റെ മത്സരങ്ങളിലെ മഞ്ഞക്കടലിരമ്പം. വിശേഷണം ഏറെ ഉണ്ടെങ്കിലും മഞ്ഞപ്പടയും ബ്ലാസ്റ്റര്‍സും ബ്രേക്ക് അപ്പായി.
കഴിഞ്ഞ രണ്ട് മാച്ചിലും കാണികള്‍ക്ക് ഇടയില്‍ അവര്‍ ഉണ്ടായിരുന്നില്ല. ടീം മാനേജ്‌മെന്റിന്റെ നയ നിലപാടുകളിലായിരുന്നു വിയോജിപ്പ്. ഒപ്പം ടീമിന്റെ മോശം പ്രകടനവും കാരണമായി. ഇന്ന് കൊച്ചിയില്‍ ബ്ലാസ്റ്റേഴ്സ് ബൂട്ട് കെട്ടുമ്പോള്‍ കയ്യടിക്കാന്‍ മഞ്ഞപ്പട വരില്ല. ആരാധകര്‍ ആരും വരാതെ ഇരിക്കരുത് എന്നു പുതിയ കോച്ച്. ''ഇനിയുള്ള മത്സരങ്ങളില്‍ നല്ല പ്രകടനം ഉറപ്പു തരാം. വിജയങ്ങള്‍ ടീം നേടും. ആരാധകര്‍ അര്‍ഹിക്കുന്ന ടീമായി തന്നെ മുന്നോട്ട് പോകും.'' ആഷ്‌ലി വ്യക്തമാകി.
ബഹിഷ്‌കരണം പിന്‍വലിപ്പിക്കാന്‍ മാനേജ്‌മെന്റ് ഇടപെടലുകളും ഉണ്ടായിട്ടില്ല. വിഷുദിനത്തെ പോരില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ പരാജയപ്പെടുത്തി വിജയ് തുടര്‍ച്ച നിലനിര്‍ത്താന്‍ ആയാല്‍, മഞ്ഞപ്പടയുടെ പിണക്കം മാറ്റാന്‍ ആകും എന്നാണ് ടീം പ്രതീക്ഷ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!