Diego Maradona Watch : ദുബായില്‍ വച്ച് മോഷണം പോയ മറഡോണയുടെ ആഡംബര വാച്ച് അസമില്‍! ഒരാള്‍ പിടിയില്‍

Published : Dec 11, 2021, 02:30 PM ISTUpdated : Dec 11, 2021, 02:37 PM IST
Diego Maradona Watch : ദുബായില്‍ വച്ച് മോഷണം പോയ മറഡോണയുടെ ആഡംബര വാച്ച് അസമില്‍! ഒരാള്‍ പിടിയില്‍

Synopsis

ദേശീയ അന്വേഷണ ഏജന്‍സികളുടെ സഹായത്തോടെ ദുബായ് പൊലീസുമായി ചേര്‍ന്നുള്ള അന്വേഷണത്തിനൊടുവിലാണ് വാസിദിനെ അസം പൊലീസ് പിടികൂടിയത്

ഗുവാഹത്തി: ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ (Diego Maradona) ദുബായില്‍ വച്ച് മോഷണം പോയ ആഡംബര വാച്ച് (Hublot Watch) അസമിലെ ശിവസാഗര്‍ ജില്ലയില്‍ കണ്ടെത്തി. സംഭവുമായി ബന്ധപ്പെട്ട് വാസിദ് ഹുസൈന്‍ (Wazid Hussein) എന്നയാളെ അസം പൊലീസ് (Assam Police) അറസ്റ്റ് ചെയ്‌തതായും തുടര്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ (Himanta Biswa Sarma) അറിയിച്ചു. 

ദേശീയ അന്വേഷണ ഏജന്‍സികളുടെ സഹായത്തോടെ ദുബായ് പൊലീസുമായി ചേര്‍ന്നുള്ള അന്വേഷണത്തിനൊടുവിലാണ് വാസിദിനെ അസം പൊലീസ് പിടികൂടിയത്. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ശനിയാഴ്‌ച പുലര്‍ച്ചെ നാല് മണിക്ക് ശിവസാഗറിലെ വീട്ടില്‍ വച്ചാണ് ഇയാളെ പിടികൂടിയത് എന്നാണ് ദേശീയ മാധ്യമമായ ഇന്ത്യ ടുഡേയുടെ റിപ്പോര്‍ട്ട്. മോഷണം പോയ വാച്ച് ഇയാളുടെ പക്കല്‍നിന്ന് കണ്ടെത്തിയിട്ടുണ്ട്. 

അന്വേഷണത്തെ കുറിച്ച് ശിവസാഗര്‍ എസ്‌പി രാകേഷ് റൗഷന്‍ മാധ്യമങ്ങളോട് ഉടനടി വിശദീകരിക്കും. മറഡ‍ോണ ഉപയോഗിച്ച വസ്‌തുക്കള്‍ സൂക്ഷിക്കുന്ന ദുബായിലെ കമ്പനിയില്‍ നിന്നാണ് വാസിദ് ഹുസൈന്‍ വാച്ച് മോഷ്‌ടിച്ചത് എന്നാണ് റിപ്പോര്‍ട്ട്. ഈ കമ്പനിയിലെ സുരക്ഷാ ജീവനക്കാരനായിരുന്നു ഇയാള്‍. മോഷണത്തിന് ശേഷം വാസിദ് ഈ വര്‍ഷം ഓഗസ്റ്റില്‍ അസമിലേക്ക് തിരിച്ചെത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. 

PREV
click me!

Recommended Stories

'നമ്മളിത് എപ്പോള്‍ ധരിക്കും', ഐഎസ്എല്‍ അനിശ്ചിതത്വത്തിനിടെ പുതിയ ഹോം കിറ്റ് പുറത്തിറക്കി ബ്ലാസ്റ്റേഴ്‌സ്
ചാമ്പ്യന്‍സ് ലീഗ്: ലിവര്‍പൂള്‍ ഇന്ന് ഇന്റര്‍ മിലാനെതിരെ, ശ്രദ്ധാകേന്ദ്രമായി സലാ