
ബ്യൂണസ് ഐറിസ്: അര്‍ജന്റീനയുടെ അണ്ടര്‍ 20 ടീമിന്റെ പരിശീലകനായി വിഖ്യാത താരം ജാവിയര്‍ മഷെറാെേനാ (Javier Mascherano) നിയമിച്ചു. ജനുവരിയില്‍ 37-കാരന്‍ ചുമതലയേറ്റെടുക്കും. അര്‍ജന്റൈന്‍ (Argentina) ഫുട്‌ബോള്‍ അധികൃതര്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. മഷറാനോടുെട ആദ്യ പരിശീലക വേഷം കൂടിയാണിത്. 2020 നവംബറിലാണ് അദ്ദേഹം കളിക്കളത്തോട് വിടപറഞ്ഞത്.
മുന്‍ താരം ഫെര്‍ണാണ്ടോ ബാറ്റിസ്റ്റയായിരുന്നു ഇതുവരെ അര്‍ജന്റീനയുടെ യുവനിരയെ പരിശീലിപ്പിച്ചിരുന്നത്. അദ്ദേഹത്തിന് വെനസ്വേല ദേശീയ ടീം സഹപരിശീലകസ്ഥാനത്തേക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. ഈ വിടവിലേക്കാണ് മഷെറാനൊ എത്തുന്നത്. ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായും സെന്‍ട്രല്‍ ഡിഫന്‍ഡറായും കളിച്ചിരുന്ന മഷെറാനൊ അര്‍ജന്റീന ദേശീയ ടീം ജേഴ്‌സി 147 തവണ അണിഞ്ഞിട്ടുണ്ട്.
ലാറ്റിനമേരിക്കയിലും യൂറോപ്പിലും ദീര്‍ഘകാലം പന്തുതട്ടിയിട്ടുള്ള മഷെറാെേനായുടെ സേവനം ടീമിന് ഗുണം ചെയ്യുമെന്നാണ് അര്‍ജന്റൈന്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ കണക്കുകൂട്ടല്‍. റിവര്‍ പ്ലേറ്റ്, കൊറിന്ത്യന്‍സ്, വെസ്റ്റ് ഹാം, ലിവര്‍പൂള്‍, ബാഴ്‌സലോണ തുടങ്ങിയ ക്ലബുകള്‍ക്കായും മഷെറാനോ ബൂട്ടുകെട്ടിയിട്ടുണ്ട്.
ലിവര്‍പൂളിലും ബാഴ്‌സലോണയിലുമായിരുന്നു താരത്തിന്റെ നല്ലകാലം. 2007 മുതല്‍ 2010 വരെ അദ്ദേഹം ലിവര്‍പൂളിലായിരുന്നു. 94 മത്സരങ്ങളില്‍ ഒരു ഗോളും നേടി. 2010ല്‍ ബാഴ്‌സലോണയിലെത്തിയ മഷെറാെേനാ 203 മത്സരങ്ങള്‍ കളിച്ചു. ഒരു ഗോളും നേടി. 2018 ലോകകപ്പിന് ശേഷമാണ് അര്‍ജന്റൈന്‍ ജേഴ്‌സിയില്‍ നിന്ന് വിരമിക്കുന്നത്. 147 മത്സരങ്ങളില്‍ മൂന്നു ഗോളും നേടി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!