
ലണ്ടന്‍: മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ആസ്റ്റൺ വില്ല ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ തിരിച്ചെത്തി. പ്ലേ ഓഫ് ഫൈനലിൽ ഡെർബി കൗണ്ടിയെ ഒന്നിനെതിരെ രണ്ട് ഗോളിന് തോൽപിച്ചാണ് ആസ്റ്റൻവില്ല പ്രീമിയർ ഡിവിഷനിൽ തിരിച്ചെത്തിയത്.
അൻവർ അൽ ഖാസിയും ജോൺ മക്‌ഗിന്നുമാണ് ആസ്റ്റൻ വില്ലയുടെ സ്കോറർമാർ. നോർവിച്ച് സിറ്റിയും ഷെഫീൽഡ് യുണൈറ്റഡുമാണ് പ്രീമിയർ ലീഗിലേക്ക് സ്ഥാനക്കയറ്റം കിട്ടിയ മറ്റ് ടീമുകൾ. കാർഡിഫ് സിറ്റി, ഫുൾഹാം, ഹഡേഴ്‌സ് ഫീൽഡ് എന്നിവരാണ് ഈ സീസണിൽ രണ്ടാം ഡിവിഷനിലേക്ക് തരംതാഴ്ത്തപ്പെട്ടത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!