ബാഴ്‌സയില്‍ തലയുരുളുന്നു; വെല്‍വെര്‍ദെ പുറത്തേക്കെന്ന് റിപ്പോര്‍ട്ട്

Published : May 28, 2019, 06:06 PM ISTUpdated : May 28, 2019, 06:08 PM IST
ബാഴ്‌സയില്‍ തലയുരുളുന്നു; വെല്‍വെര്‍ദെ പുറത്തേക്കെന്ന് റിപ്പോര്‍ട്ട്

Synopsis

ബെൽജിയത്തെ ലോകകപ്പിൽ പരിശീലിപ്പിച്ച റോബര്‍ട്ടോ മാര്‍ട്ടിനെസ് പുതിയ കോച്ചായേക്കുമെന്നാണ് സൂചന. 

ബാഴ്‌സലോണ: ബാഴ്‌സലോണ പരിശീലകന്‍ ഏർണസ്റ്റോ വെല്‍വെര്‍ദെയെ ടീം പുറത്താക്കുമെന്ന് സൂചന. സീസണിലെ മോശം പ്രകടനത്തെത്തുടർന്നാണ് തീരുമാനം. പ്രഖ്യാപനം ഇന്നുണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഈ സീസണിൽ ലാലിഗയിൽ മാത്രമാണ് ബാഴ്സലോണയ്ക്ക് കിരീടം നേടാനായത്. 

ചാമ്പ്യൻസ് ലീഗ് സെമിഫൈനലിൽ ലിവർപൂളിനോട് ആദ്യ പാദം ജയിച്ചിട്ടും പരാജയപ്പെട്ടത് വലിയ തിരിച്ചടിയായിരുന്നു. തൊട്ടുപിന്നാലെ കോപ്പ ഡെൽറെ ഫൈനലിൽ വലൻസിയയും ബാഴ്‌സയെ വീഴ്ത്തി. ഇതോടെയാണ് വെൽവെർദെയുടെ കസേരയ്ക്ക് ഇളക്കം തട്ടിയത്. ബെൽജിയത്തെ ലോകകപ്പിൽ പരിശീലിപ്പിച്ച റോബര്‍ട്ടോ മാര്‍ട്ടിനെസ് പുതിയ കോച്ചായേക്കുമെന്നാണ് സൂചന. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സ്‌പോണ്‍സര്‍മാരായില്ല, ഐഎസ്എല്‍ രണ്ടോ മൂന്നോ വേദികളിലായി നടത്തും
മെസിയും റൊണാള്‍ഡോയും നിറഞ്ഞുനിന്ന വര്‍ഷം; പിഎസ്ജിയുടെ ആദ്യ ചാമ്പ്യന്‍സ് ലീഗ്