കൊല്‍ക്കത്ത ഡര്‍ബിയില്‍ മോഹന്‍ ബഗാന് ജയം; ഈസ്റ്റ് ബംഗാളിനെ മറികടന്നത് രണ്ട് ഗോളിന്

Published : Oct 29, 2022, 10:07 PM ISTUpdated : Oct 29, 2022, 10:13 PM IST
കൊല്‍ക്കത്ത ഡര്‍ബിയില്‍ മോഹന്‍ ബഗാന് ജയം; ഈസ്റ്റ് ബംഗാളിനെ മറികടന്നത് രണ്ട് ഗോളിന്

Synopsis

ഈസ്റ്റ് ബംഗാളിനെതിരെ സമ്പൂര്‍ണ ആധിപത്യമായിരുന്നു. എന്നാല്‍ ആദ്യ ഗോള്‍ നേടാന്‍ 56-ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു. മൈതാനമധ്യത്ത് നിന്ന് ദീപക് തഗ്രിയുടെ പാസ് സ്വീകരിച്ച് ബൗമോസ് തൊടുത്ത ഷോട്ടാണ് ഗോളായി മാറിയത്.

കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഈ സീസണിലെ ആദ്യ കൊല്‍ക്കത്ത ഡെര്‍ബിയില്‍ എടികെ മോഹന്‍ ബഗാന് ജയം. ഈസ്റ്റ് ബംഗാൡനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ബഗാന്‍ ജയിച്ചത്. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം ഹ്യൂഗോ ബൗമോസ്, മന്‍വീര്‍ സിംഗ് എന്നിവരാണ് ഗോള്‍ നേടിയത്. ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ എഫ്‌സി ഗോവയ്‌ക്കെതിരെ നിലവിലെ ചാംപ്യന്മാരായ ഹൈദരാബാദ് എഫ്‌സി ഒരു ഗോളിന് ജയിച്ചിരുന്നു. ഹൈദരാബാദാണ് പോയിന്റ് പട്ടികയില്‍ ഒന്നാമത്.

ഈസ്റ്റ് ബംഗാളിനെതിരെ സമ്പൂര്‍ണ ആധിപത്യമായിരുന്നു. എന്നാല്‍ ആദ്യ ഗോള്‍ നേടാന്‍ 56-ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു. മൈതാനമധ്യത്ത് നിന്ന് ദീപക് തഗ്രിയുടെ പാസ് സ്വീകരിച്ച് ബൗമോസ് തൊടുത്ത ഷോട്ടാണ് ഗോളായി മാറിയത്. 25 വാര അകലെ നിന്ന തൊടുത്ത ഷോട്ട് ഈസ്റ്റ് ബംഗാള്‍ ഗോള്‍ കീപ്പര്‍ കമല്‍ജിത് സിംഗ് കിണഞ്ഞ് ശ്രമിച്ചു. എന്നാല്‍ ബഗാനെ ലീഡില്‍ നിന്ന് അകറ്റിനിര്‍ത്താന്‍ സാധിച്ചില്ല. പത്ത് മിനിറ്റുകള്‍ക്ക് ശേഷം രണ്ടാം ഗോള്‍. ഇത്തവണ മന്‍വീര്‍ ബോക്‌സില്‍ നിന്ന് തൊടുത്ത ഷോട്ട് പ്രതിരോധ താരത്തിന്റെ ദേഹത്തുകൊണ്ട് വഴിമാറി വലയില്‍ പതിക്കുകയായിരുന്നു. മൂന്ന് മത്സരങ്ങളില്‍ രണ്ട് ജയമുള്ള ബഗാന്‍ ആറ് പോയിന്റുമായി നാലാമതാണ്. നാല് മത്സരങ്ങളില്‍ മൂന്ന് പോയിന്റ് മാത്രമുള്ള ഈസ്റ്റ് ബംഗാള്‍ എട്ടാമതാണ്. ഒരിക്കല്‍ മാത്രമാണ് ഈസ്റ്റ് ബംഗാള്‍ ജയിച്ചത്. മൂന്ന് തോല്‍വിയാണ് അക്കൗണ്ടില്‍.

ഗോവയെ മറികടന്ന് ഹൈദരാബാദ്

ആദ്യ മത്സരത്തില്‍ ഹാവിയര്‍ സിവേറിയോ നേടിയ ഏകഗോളിനാണ് ഹൈദരാബാദ് ഗോവയെ മറികടന്നത്. മത്സരത്തിന്റെ 11ാം മിനിറ്റിലായിരുന്നു ഗോള്‍. ബര്‍ത്തൊളൊമ്യൂ ഒഗ്‌ബെച്ചെയാണ് ഗോൡന് വഴിയൊരുക്കിയത്. 82-ാം മിനിറ്റില്‍ ഗോവയ്ക്ക് ഒപ്പമെത്താനുള്ള അവസരമുണ്ടായിരുന്നു. എന്നാല്‍ അല്‍വാരോ വാസ്‌ക്വെസിന്റെ ഷോട്ട് ഹൈദരാബാദ് ഗോള്‍ കീപ്പര്‍ ആകാശ് മിശ്ര രക്ഷപ്പെടുത്തി. മൂന്ന് മത്സരങ്ങളില്‍ ആറ് പോയിന്റുള്ള ഗോവ അഞ്ചാം സ്ഥാനത്താണ്. അവരുടെ ആദ്യ തോല്‍വിയാണിത്.

പെര്‍ത്തില്‍ ടോസ് നേടിയാല്‍ ബാറ്റിംഗോ ബൗളിംഗോ? ഇന്ത്യ- ദക്ഷിണാഫ്രിക്ക ലോകകപ്പ് മത്സരം പിച്ച് റിപ്പോര്‍ട്ട്

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അച്ഛന്‍റെ വഴിയേയുള്ള മകന്‍; ലോകകപ്പില്‍ നേര്‍വേയുടെ പ്രതീക്ഷകള്‍ എർലിംഗ് ഹാലൻഡില്‍
റയല്‍ താരങ്ങള്‍ കംപ്ലീറ്റ് ഔട്ട്! ഏഴ് ബാഴ്‌സലോണ കളിക്കാരെ ഉള്‍പ്പെടുത്തി സ്‌പെയിനിന്‍റെ ലോകകപ്പ് സ്‌ക്വാഡ്