ലാ ലിഗ: ബാഴ്‌സയ്ക്കും അത്‌ലറ്റികോ മാഡ്രിഡിനും ജയം

Published : Jun 24, 2020, 10:32 AM IST
ലാ ലിഗ: ബാഴ്‌സയ്ക്കും അത്‌ലറ്റികോ മാഡ്രിഡിനും ജയം

Synopsis

ലാ ലിഗയില്‍ ബാഴ്‌സലോണയ്ക്കും അത്‌ലറ്റികോ മാഡ്രിഡിനും ജയം. അത്‌ലറ്റിക് ക്ലബിനെതിരായ ജയത്തോടെ തല്‍കാലത്തേക്കെങ്കിലും ബാഴ്‌സലോണ ഒന്നാമതെത്തി.  

മാഡ്രിഡ്: ലാ ലിഗയില്‍ ബാഴ്‌സലോണയ്ക്കും അത്‌ലറ്റികോ മാഡ്രിഡിനും ജയം. അത്‌ലറ്റിക് ക്ലബിനെതിരായ ജയത്തോടെ തല്‍കാലത്തേക്കെങ്കിലും ബാഴ്‌സലോണ ഒന്നാമതെത്തി. ഇവാന്‍ റാകിടിച്ച് നേടിയ ഒരു ഗോളാണ് ബാഴ്‌സയ്ക്ക് തുണയായത്. അത്‌ലറ്റികോ എതിരില്ലാത്ത ഒരു ഗോളിന് ലെവാന്റയെ മറികടന്നു. വല്ലാഡോളിഡ് - ഗെറ്റാഫെ മത്സരം സമനിലയില്‍ പിരിഞ്ഞു. 

കഴിഞ്ഞ കലീയില്‍ സെവിയ്യയോട് സമനില വഴങ്ങിയ ബാഴ്‌സക്ക് ഈ വിജയം ആത്മവിശ്വാസം നല്‍കും. രണ്ടാം പകുതിയില്‍ ആയിരുന്നു റാകിടിച്ചിന്റെ ഗോള്‍ പിറന്നത്. 71ാം മിനിറ്റില്‍ ലിയോണല്‍ മെസിയാണ് ഗോളിന് വഴിയൊരുക്കിയത്. 

ജയത്തോടെ ബാഴ്‌സലോണ 68 പോയന്റുമായി ലീഗില്‍ ഒന്നാമത് എത്തി. ഒരു മത്സരം കുറവ് കളിച്ച റയല്‍ 65 പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്. ഇന്ന് മയോര്‍ക്കയെ തോല്‍പ്പിച്ചാല്‍ റയലിന് വീണ്ടും ഒന്നാമെത്താം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

പണം കൊടുക്കേണ്ട, സബ്‌സ്‌ക്രിപ്‌ഷൻ വേണ്ട, ഫുട്ബോള്‍ ആരാധകർക്ക് സർപ്രൈസ്, ഐഎസ്എൽ മത്സരങ്ങൾ യൂട്യൂബിൽ തത്സമയം കാണാം
'ബാലണ്‍ ഡി ഓര്‍ മെസി മാത്രമേ അര്‍ഹിക്കുന്നുള്ളൂ, അവകാശവാദം ഉന്നയിക്കുന്നവര്‍ ലോകകപ്പിലെ മെസിയുടെ മാന്ത്രിക പ്രകടനം കണ്ടില്ലെന്ന്‌ നടിക്കുന്നു'