
ബാഴ്‌സലോണ: നെതര്‍ലന്‍ഡ്‌സ് ഫോര്‍വേര്‍ഡ് മെംഫിസ് ഡിപെ വരും സീസണില്‍ ബാഴ്‌സലോണ ജേഴ്‌സിയില്‍ കളിക്കും. ഫ്രഞ്ച് ക്ലബ് ലിയോണില്‍ നിന്നാണ് ഡിപെ എത്തുന്നത്. ബാഴ്‌സ കഴിഞ്ഞ സീസണ്‍ മുതല്‍ ഡിപെയുടെ കൂടെയുണ്ട്. എന്നാല്‍ ഇത്തവണയാണ് കരാര്‍ പൂര്‍ത്തിയാക്കാനായത്. താരം ക്ലെബിലെത്തിയ കാര്യം ബാഴ്‌സലോണ ഓദ്യോഗികിമായി സ്ഥിരീകരിച്ചു.
മൂന്ന് വര്‍ഷത്തെ കരാറിലാണ് 27 കാരനാ ഡിപെ ബാഴ്‌സയുമായി ഒപ്പുവെക്കുക. ഈ സീസണോടെ ലിയോണ്‍ വിടും എന്നും ഡിപായ് നേരത്തെ പറഞ്ഞിരുന്നു. ഇറ്റാലിയന്‍ വമ്പന്മാരായ യുവന്റസും ഡിപെയ്ക്ക് പിന്നാലെയുണ്ടായിരുന്നു. ബാഴ്‌സയുടെ ഇപ്പോഴത്തെ പരിശീലകനായ റോണാള്‍ഡ് കോമാന്റെ ഇഷ്ടതാരങ്ങളില്‍ ഒരാളാണ് ഡിപെ.
2019-20 ചാംപ്യന്‍സ് ലീഗില്‍ ലിയോണിനെ സെമി ഫൈനലില്‍ എത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു താരം. ഫ്രീ ട്രാന്‍സ്ഫറില്‍ ബാഴ്‌സലോണ സൈന്‍ ചെയ്യുന്ന മൂന്നാമത്തെ താരമാണ് ഡിപെ. നേരത്തെ അഗ്വേറോയെയും എറിക് ഗാര്‍സിയയെയും ബാഴ്‌സലോണ ഫ്രീ ട്രാന്‍സ്ഫറില്‍ തന്നെ സൈന്‍ ചെയ്തിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!