യുവേഫ ചാംപ്യന്‍സ് ലീഗ്: ക്വാര്‍ട്ടറില്‍ അവസരം തേടി ബാഴ്‌സയും ബയേണും ഇന്നിറങ്ങും

Published : Mar 13, 2019, 10:53 PM IST
യുവേഫ ചാംപ്യന്‍സ് ലീഗ്: ക്വാര്‍ട്ടറില്‍ അവസരം തേടി ബാഴ്‌സയും ബയേണും ഇന്നിറങ്ങും

Synopsis

യുവേഫ ചാന്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ രണ്ടാംപാദ പ്രീക്വാര്‍ട്ടറില്‍ ഇന്നും വന്പന്‍ പോരാട്ടങ്ങള്‍. രാത്രി ഒന്നരയ്ക്ക് തുടങ്ങുന്ന മത്സരങ്ങള്‍ ലിവര്‍പൂള്‍ മുന്‍ ചാംപ്യന്മാരായ ബയേണ്‍ മ്യൂണിച്ചിനേയും ലിയോണ്‍ ബാഴ്‌സലോണയെയും നേരിടും.

ബാഴ്‌സലോണ: യുവേഫ ചാന്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ രണ്ടാംപാദ പ്രീക്വാര്‍ട്ടറില്‍ ഇന്നും വന്പന്‍ പോരാട്ടങ്ങള്‍. രാത്രി ഒന്നരയ്ക്ക് തുടങ്ങുന്ന മത്സരങ്ങള്‍ ലിവര്‍പൂള്‍ മുന്‍ ചാംപ്യന്മാരായ ബയേണ്‍ മ്യൂണിച്ചിനേയും ലിയോണ്‍ ബാഴ്‌സലോണയെയും നേരിടും. ബയേണ്‍ ഹോം ഗ്രൗണ്ടിലാണ് ലിവര്‍പൂളിനെ നേരിടുന്നത്. ലിവര്‍പൂളിന്റെ ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഇരുടീമിനും ഗോള്‍ നേടാനായിരുന്നില്ല. 

സ്പാനിഷ് ലീഗില്‍ കിരീടത്തോട് അടുക്കുന്ന ബാഴ്‌സലോണയും ആദ്യ പാദത്തില്‍ ലിയോണിനെതിരെ ഗോള്‍ നേടിയിരുന്നില്ല. ചാംപ്യന്‍സ് ലീഗ് സീസണില്‍ തോല്‍വി അറിയാത്ത രണ്ട് ടീമുകളാണ് ബാഴ്‌സയും ലിയോണും. ബാഴ്‌സയുടെ ഹോം ഗ്രൗണ്ടായ നൗകാംപിലാണ് ഇന്നത്തെ മത്സരം. ഇതിന് മുന്‍പ് നൗകാംപില്‍ ലിയോണിനെ നേരിട്ട മൂന്ന് കളിയിലും ബാഴ്‌സ ജയിച്ചിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഈ വര്‍ഷത്തെ അവസാന ഫിഫ റാങ്കിംഗിലും സ്പെയിൻ തന്നെ ഒന്നാമത്, അര്‍ജന്‍റീന രണ്ടാമത്, ഇന്ത്യയുടെ സ്ഥാനത്തില്‍ മാറ്റമില്ല
'മെസിയുടെ ഇടുപ്പിൽ കയ്യിട്ട് ചിത്രമെടുക്കാൻ ശ്രമിച്ച് വിഐപി', കൊൽക്കത്ത പരിപാടി കുളമാക്കിയത് വിഐപിയെന്ന് സതാദ്രു ദത്ത