
മാഡ്രിഡ്: സിനദിന്‍ സിദാന്‍ ചുമതലയേറ്റതിന് പിന്നാലെ റയൽ മാഡ്രിഡ് വന്‍ അഴിച്ചുപണിക്ക് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. അടുത്ത സീസണിന് മുന്‍പ് ഗാരെത് ബെയ്‍ൽ, മാഴ്സലോ, ഇസ്കോ എന്നിവരെ റയൽ ഒഴിവാക്കുമെന്ന് മാഡ്രിഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പകരം പിഎസ്ജി താരങ്ങളായ കിലിയന്‍ എംബാപ്പെ , നെയ്മര്‍ എന്നിവരെ സ്വന്തമാക്കാന്‍ റയൽ ശ്രമിച്ചേക്കും.
ഇരുവരെയും ടീമിലെടുക്കാന്‍ ശ്രമിക്കുമെന്ന് ക്ലബ്ബ് പ്രസിഡന്‍റ് ഫ്ലോറെന്‍റിനോ പെരെസും സ്ഥിരീകരിച്ചിട്ടുണ്ട്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ ഫ്രഞ്ച് താരം പോള്‍ പോഗ്ബ, ലിവര്‍പൂളിന്റെ സാഡിയോ മാനേ എന്നിവരെ ടീമിലെത്തിക്കണമെന്ന് സിദാന്‍ ആഗ്രഹിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.
എംബാപ്പെയും, പോഗ്ബയും ഫ്രാന്‍സിന്റെ താരങ്ങളാണ് എന്നതിനാല്‍ തന്റെ വ്യക്തിബന്ധം ഉപയോഗിച്ച് ഇരുവരെയും ടീമിലെത്തിക്കാന്‍ സിദാനാവുമെന്നാണ് പെരസിന്റെ പ്രതീക്ഷ. അതേസമയം, താരക്കൈമാറ്റത്തെ കുറിച്ച് ആലോചിക്കുന്നില്ലെന്നും നിലവിലെ സീസണിൽ റയലിന് ബാക്കിയുള്ള 11 മത്സരങ്ങളെ കുറിച്ച് മാത്രമാണ് ചിന്തിക്കുന്നതെന്നും സിദാന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!