ആരൊക്കെ പട്ടികയില്‍? വമ്പന്‍ അഴിച്ചുപണിക്ക് ബാഴ്‌സ; 14 താരങ്ങളെ ഒഴിവാക്കുമെന്ന് റിപ്പോര്‍ട്ട്

By Web TeamFirst Published May 16, 2021, 10:41 AM IST
Highlights

നിലവിലെ പതിനാല് താരങ്ങളെ ഒഴിവാക്കാനാണ് ബാഴ്‌സലോണ മാനേജ്‌മെന്റിന്റെ നീക്കമെന്ന് സ്‌പാനിഷ് മാധ്യമം മുണ്ടോ ഡിപോര്‍ട്ടീവോ റിപ്പോർട്ട് ചെയ്യുന്നു. 

ബാഴ്‌സലോണ: സീസൺ അവസാനിക്കുന്നതോടെ ബാഴ്‌സലോണ ടീമിൽ വലിയ അഴിച്ചുപണി നടക്കുമെന്ന് റിപ്പോര്‍ട്ട്. നിലവിലെ പതിനാല് താരങ്ങളെ ഒഴിവാക്കാനാണ് ബാഴ്‌സലോണ മാനേജ്‌മെന്റിന്റെ നീക്കമെന്ന് സ്‌പാനിഷ് മാധ്യമം മുണ്ടോ ഡിപോര്‍ട്ടീവോ റിപ്പോർട്ട് ചെയ്യുന്നു. 

കഴിഞ്ഞ സീസണിൽ ഒറ്റക്കിരീടമില്ല. റൊണാൾഡ് കൂമാനെ പരിശീലകനായി നിയമിച്ചെങ്കിലും ആകെ നേടാനായത് കിംഗ്സ് കപ്പ് കിരീടം മാത്രം. ഇനിയും ഇങ്ങനെ മുന്നോട്ടുപോകാൻ കഴിയില്ലെന്നാണ് ബാഴ്‌സലോണ മാനേജ്‌മെന്റിന്റെ തീരുമാനം. ജൂൺ 30ന് കരാർ അവസാനിക്കുന്ന നായകൻ ലിയോണൽ മെസിയെ ടീമിൽ നിലനിർത്തി പതിനാല് താരങ്ങളെ ഒഴിവാക്കാനാണ് ബാഴ്‌സലോണയുടെ ആലോചന. 

സീസണില്‍ 40 ഗോള്‍; ഗെർഡ് മുള്ളറുടെ 49 വര്‍ഷം പഴക്കമുള്ള റെക്കോർഡിനൊപ്പമെത്തി ലെവൻഡോവ്‌സ്‌കി

മെസിക്കൊപ്പം മികച്ച താരങ്ങളെ എത്തിക്കാനാണ് ബാഴ്‌സ ഇത്രയധികം താരങ്ങളെ ഒഴിവാക്കുന്നത്. നെറ്റോ, സാമുവൽ ഉംറ്റിറ്റി, ജൂനിയർ ഫിർപോ, മാത്യൂസ് ഫെർണാണ്ടസ്, മാർട്ടിൻ ബ്രാത്ത് വൈറ്റ് തുടങ്ങിയവരാണ് ഒഴിവാക്കുന്നവരുടെ പട്ടികയിലുള്ളത്. ഉയർന്ന പ്രതിഫലമുള്ള ഫിലിപെ കൂട്ടീഞ്ഞോ, മിറാലം പ്യാനിച്ച് എന്നിവരെ മറ്റേതെങ്കിലും ക്ലബുകൾക്ക് ലോണിൽ നൽകാനും ബാഴ്‌സ ശ്രമിക്കുന്നുണ്ട്. 

പകരം മാ‍ഞ്ചസ്റ്റര്‍ സിറ്റിയുടെ സെർജിയോ അഗ്യൂറോ, ലിയോണിന്‍റെ മെംഫിസ് ഡിപേ, ലിവര്‍പൂളിന്‍റെ ജോർജിനോ വൈനാൾഡം തുടങ്ങിയവരെയാണ് ബാഴ്‌സലോണ നോട്ടമിട്ടിരിക്കുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!