ഇറ്റാലിയന്‍ ലീഗ്: ഇന്‍റർ മിലാനെതിരെ യുവന്‍റസിന് ജയം

By Web TeamFirst Published May 16, 2021, 9:45 AM IST
Highlights

യുവന്‍റസിനായി സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ആദ്യം ഗോൾ നേടിയത്. കുഡ്രാഡോ ഇരട്ട ഗോൾ നേടി. 

ടൂറിന്‍: ഇറ്റാലിയൻ ലീഗിലെ ആവേശപ്പോരിൽ ഇന്‍റർ മിലാനെതിരെ യുവന്‍റസിന് ജയം. രണ്ടിനെതിരെ മൂന്ന് ഗോളിനാണ് യുവന്‍റസ് ജയിച്ചത്. ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിക്കാൻ യുവന്‍റസിന് ജയം അനിവാര്യമായിരുന്നു.

യുവന്‍റസിനായി സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ആദ്യം ഗോൾ നേടിയത്. കുഡ്രാഡോ ഇരട്ട ഗോൾ നേടി. ഇന്‍റർമിലാന് വേണ്ടി റൊമേലു ലുക്കാക്കു വല ചലിപ്പിച്ചു. രണ്ടാം ഗോൾ യുവന്‍റസ് താരം ചില്ലെനിയുടെ ഓൺഗോളായിരുന്നു.

ഫോട്ടോ ഫിനിഷിനരികെ ലാ ലീഗ: അത്‌ലറ്റിക്കോ, റയല്‍, ബാഴ്‌സ ടീമുകള്‍ക്ക് മത്സരം; ഇന്ന് അതിനിര്‍ണായകം

യുവന്റസ് താരം റോഡ്രിഗോയും ഇന്‍റർ താരം ബ്രോസോവിച്ചും ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയി.

എഫ്എ കപ്പ്: ചരിത്രം തിരുത്തി ലെസ്റ്റർ സിറ്റി, ചെല്‍സിയെ വീഴ്‌ത്തി കിരീടം

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!