ഇതിഹാസ താരം ഗെർഡ് മുള്ളറുടെ റെക്കോർഡിനൊപ്പമെത്തിയ താരം മുള്ളർക്ക് ആദരമർപ്പിച്ചാണ് ഗോൾനേട്ടം ആഘോഷിച്ചത്.

മ്യൂണിക്ക്: ജർമ്മൻ ഫുട്ബോൾ ലീഗിൽ ഒരു സീസണിൽ ഏറ്റവുമധികം ഗോളെന്ന റെക്കോർഡിനൊപ്പമെത്തി ബയേണ്‍ മ്യൂണിക് സ്‌ട്രൈക്കര്‍ റോബർട്ട് ലെവൻഡോവ്സ്‌കി. സീസണിലെ 40-ാം ഗോളാണ് എസ്‍സി ഫ്രീ ബെർഗിനെതിരെ ലെവൻഡോവ്സ്‌കി നേടിയത്.

ഇതിഹാസ താരം ഗെർഡ് മുള്ളറുടെ റെക്കോർഡിനൊപ്പമെത്തിയ ലെവൻഡോവ്‌സ്‌കി മുള്ളർക്ക് ആദരമർപ്പിച്ചാണ് ഗോൾനേട്ടം ആഘോഷിച്ചത്. മുള്ളറുടെ 49 വർഷം പഴക്കമുള്ള റെക്കോർഡ് മറികടക്കാൻ ഇനി ഒരു മത്സരം കൂടി ലെവൻഡോവ്സ്‌കിക്ക് മുന്നിലുണ്ട്. 

'ഇത് സംഭവിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. ഗെർഡ് മുള്ളറുടെ റെക്കോര്‍ഡ് അവിശ്വസനീയമാണ്. അദേഹവുമായി റെക്കോർഡ് പങ്കിടുന്നത് അഭിമാനം നല്‍കുന്നു' എന്നുമായിരുന്നു മത്സരത്തിന് ശേഷം ലെവൻഡോവ്സ്‌കിയുടെ പ്രതികരണം. 

മത്സരത്തിൽ ഇരു ടീമുകളും രണ്ട് ഗോൾ വീതം നേടി സമനിലയിലായി. ബയേൺ മ്യൂണിക് നേരത്തെ തന്നെ ലീഗിൽ കിരീടം ഉറപ്പിച്ചിരുന്നു.

ഇറ്റാലിയന്‍ ലീഗ്: ഇന്‍റർ മിലാനെതിരെ യുവന്‍റസിന് ജയം

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona