മെസ്സിയുടെ ആവശ്യം തള്ളി ബാഴ്സ; ആ സൂപ്പര്‍ താരത്തെ ടീമിലെടുക്കില്ല

Published : Jan 22, 2020, 08:38 PM IST
മെസ്സിയുടെ ആവശ്യം തള്ളി ബാഴ്സ; ആ സൂപ്പര്‍ താരത്തെ ടീമിലെടുക്കില്ല

Synopsis

മാഞ്ചസ്റ്റര്‍ സിറ്റിക്കായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയിട്ടുള്ള അഗ്യൂറോ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍(176) നേടിയിട്ടുള്ള വിദേശ താരം കൂടിയാണ്.

ബാഴ്സലോണ: അര്‍ജന്റീന ടീമിലെ സഹതാരവും മാഞ്ചസ്റ്റര്‍ സിറ്റിയുടെ സൂപ്പര്‍ താരവുമായി സെര്‍ജിയോ അഗ്യൂറോയെ ടീമിലെടുക്കണമെന്ന ലിയോണല്‍ മെസ്സിയുടെ ആവശ്യം ബാഴ്സലോണ തള്ളി. പരിക്കേറ്റ സുവാരസ് നാലു മാസം കളിക്കാത്ത സാഹചര്യത്തിലാണ് മുന്നേറ്റനിരയില്‍ സുരാവസിന്റെ കുറവ് നികത്താന്‍ അഗ്യൂറോയെ ടീമിലെടുക്കണമെന്ന് പുതിയ പരിശീലകന്‍ ക്വികെ സെറ്റിയനോടും മെസ്സി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സെറ്റിയനും മെസ്സിയുടെ നിര്‍ദേശം തള്ളിക്കളഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.

മാഞ്ചസ്റ്റര്‍ സിറ്റിക്കായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയിട്ടുള്ള അഗ്യൂറോ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍(176) നേടിയിട്ടുള്ള വിദേശ താരം കൂടിയാണ്. അഗ്യൂറോയെ വിട്ടുകൊടുക്കാന്‍ സിറ്റി ഒരുക്കമായിരുന്നില്ലെന്നും സൂചനയുണ്ട്.

കാല്‍മുട്ടില്‍ ശസ്ത്രക്രിയക്ക് വിധേയനായ സുവാരസ് നാലുമസത്തോളം കളിക്കളത്തില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടിവരും. ഈ സാഹചര്യത്തില്‍ മുന്നേറ്റനിരയില്‍ മെസിയ്ക്കൊപ്പം അന്റോണിയോ ഗ്രീസ്മാന്‍ മാത്രമാകും നിര്‍ണായക താരമായി ഉണ്ടാകുക. സ്പാനിഷ് ലീഗില്‍ നിലവില്‍ ഒന്നാം സ്ഥാനത്തുള്ള ബാഴ്സക്ക് ചാമ്പ്യന്‍സ് ലീഗില്‍ സമീപകാലത്ത് മികച്ച പ്രകടനം നടത്താനായിട്ടില്ല.

PREV
click me!

Recommended Stories

ഫിഫ ലോകകപ്പ് മത്സരക്രമം ഇന്നറിയാം, ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് ഇന്ന്, തത്സമയം കാണാനുള്ള വഴികള്‍
റയാന്‍ വില്യംസിന് പിന്നാലെ, കനേഡിയന്‍ സ്‌ട്രൈക്കറായ ഷാന്‍ സിംഗ് ഹന്‍ഡാല്‍ ഇന്ത്യന്‍ ഫുട്‌ബോളിലേക്ക്