
ബാഴ്‌സലോണ: പരിശീലക സ്ഥാനത്ത് നിന്ന് റൊണാള്‍ഡ് കോമാനെ (Ronald Koeman) ബാഴ്‌സലോണ (Barcelona) പുറത്താക്കി. റയോ വയേക്കാനോക്ക് എതിരായ തോല്‍വിക്ക് പിന്നാലെയാണ് നടപടി. ലാ ലിഗയില്‍ (La Liga) കഴിഞ്ഞ പത്ത് കളിയില്‍ നിന്നായി പതിനഞ്ച് പോയിന്റ് മാത്രമുള്ള ബാഴ്‌സ ചാംപ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലെ രണ്ട് മത്സരത്തിലും തോറ്റിരുന്നു.
ടി20 ലോകകപ്പ്: ഹാര്‍ദിക്ക് പാണ്ഡ്യയുടെ കാര്യത്തില്‍ ആശങ്ക വേണ്ട; ഇന്ത്യക്ക് ആശ്വാസ വാര്‍ത്ത
റയോ വയേക്കാനോടുള്ള തോല്‍വിയോടെ പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ് ബാഴ്‌സ. പതിനാല് മാസം മുമ്പാണ് കോമാന്‍ ബാഴ്‌സ പരിശീലകനായി എത്തുന്നത്. സൂപ്പര്‍ താരം ലയണല്‍ മെസ്സി ബാഴ്‌സ വിടാന്‍ കാരണമായ ക്ലബ്ലിലെ സാമ്പത്തിക പ്രതിസന്ധികളും കോമാന്റെ പുറത്താക്കലിന് വഴിവെച്ചു. ബാഴ്‌സ മുന്‍ താരം സാവി (Xavi) പകരക്കാരനയേക്കുമെന്നാണ് സൂചന.
പാക്കിസ്ഥാന്റെ വിജയമാഘോഷിച്ചു, യുപിയില്‍ മൂന്ന് കശ്മീരി വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍
ഇന്നലെ റയോ വയേകാനോ എതിരില്ലാത്ത ഒരു ഗോളിനാണ് ബാഴ്‌സയെ തോല്‍പ്പിച്ചത്. റഡമേല്‍ ഫല്‍കാവോയാണ് ഗോള്‍ നേടിയത്. അഗ്യൂറോ ആദ്യമായി ആദ്യ ഇലവനില്‍ എത്തിയ മത്സരം കൂടിയാണ് ഇത്. അതേസമയം, റയല്‍ മാഡ്രിഡിന് സമനിലക്കുരുക്ക്. ഒസസൂന റയലിനെ ഗോള്‍രഹിത സമനിലയില്‍ തളച്ചു. സമനിലയായെങ്കിലും റയല്‍ ലീഗില്‍ ഒന്നാം സ്ഥാനത്താണ്.
മാഞ്ചസ്റ്റര്‍ സിറ്റിക്ക് തോല്‍വി
ലണ്ടന്‍: ഇംഗ്ലീഷ് ലീഗ് കപ്പ് പ്രീക്വാര്‍ട്ടര്‍ ഫൈനലില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ഞെട്ടിക്കുന്ന തോല്‍വി. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വെസ്റ്റ് ഹാം മൂന്നൂനിതെ അഞ്ച് ഗോളിനാണ് സിറ്റിയെ തോല്‍പ്പിച്ചത്. നിശ്ചിതസമയത്ത് ഇരു ടീമുകള്‍ക്കും ഗോള്‍ നേടാനായില്ല. ഷൂട്ടൗട്ടില്‍ ആദ്യ കിക്ക് എടുത്ത സിറ്റി താരം ഫില്‍ ഫോഡന് പിഴച്ചപ്പോള്‍ വെസ്റ്റ് ഹാമിന്റെ എല്ലാ താരങ്ങളും ലക്ഷ്യം കണ്ടു.
ആദ്യ ഓവറില്‍ മൂന്ന് വിക്കറ്റ്, ചരിത്രനേട്ടം സ്വന്തമാക്കി നമീബിയയുടെ ട്രംപിള്‍മാന്‍
അതേസമയം ലിവര്‍പൂള്‍ ക്വാര്‍ട്ടറിലേക്ക് മുന്നേറി. പ്രെസ്റ്റണെ എതിരില്ലാത്ത 2 ഗോളിനാണ് ലിവര്‍പൂള്‍ തോല്‍പ്പിച്ചത്. രണ്ടാം പകുതിയില്‍ മിനാമിനോ, ഒറിഗി എന്നിവരാണ് ഗോള്‍ നേടിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!