La Liga : ലാ ലിഗയില്‍ ബാഴ്‌സലോണയ്ക്ക് തകര്‍പ്പന്‍ ജയം; പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനും ജയം

Published : Feb 21, 2022, 10:16 AM IST
La Liga : ലാ ലിഗയില്‍ ബാഴ്‌സലോണയ്ക്ക് തകര്‍പ്പന്‍ ജയം; പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനും ജയം

Synopsis

പിയറി എമറിക് ഒബമയാംഗിന്റെ ഇരട്ടഗോള്‍ മികവിലാണ് ബാഴ്‌സയുടെ ജയം. 23, 28 മിനിറ്റുകളിലായിരുന്നു ജനുവരിയില്‍ ടീമിലെത്തിയ ഒബമയാംഗിന്റെ ഗോളുകള്‍. 

ബാഴ്‌സലോണ: സ്പാനിഷ് ലീഗ് (La Liga) ഫുട്‌ബോളില്‍ വിജയവഴിയില്‍ തിരിച്ചെത്തി ബാഴ്‌സലോണ (Barcelona). ഒന്നിനെതിരെ നാല് ഗോളിന് വലന്‍സിയയെ (Valencia) തോല്‍പിച്ചു. പിയറി എമറിക് ഒബമയാംഗിന്റെ ഇരട്ടഗോള്‍ മികവിലാണ് ബാഴ്‌സയുടെ ജയം. 23, 28 മിനിറ്റുകളിലായിരുന്നു ജനുവരിയില്‍ ടീമിലെത്തിയ ഒബമയാംഗിന്റെ ഗോളുകള്‍. 

32-ാം മിനിറ്റില്‍ ഫ്രെങ്കി ഡിയോംഗും അറുപത്തിമൂന്നാം മിനിറ്റില്‍ പെഡ്രിയും ബാഴ്‌സയുടെ ഗോള്‍പട്ടിക തികച്ചു. അന്‍പത്തിരണ്ടാം മിനിറ്റില്‍ കാര്‍ലോസ് സോളറാണ് വലന്‍സിയയുടെ ആശ്വാസഗോള്‍ നേടിയത്. 24 കളിയില്‍ 42 പോയിന്റുമായി ബാഴ്‌സ ലീഗില്‍ നാലാം സ്ഥാനത്ത് തിരിച്ചെത്തി. 

യുണൈറ്റഡിന് ജയം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ആവേശപ്പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ജയം. യുണൈറ്റഡ് രണ്ടിനെതിരെ നാല് ഗോളിന് ലീഡ്‌സ് യുണൈറ്റഡിനെ തോല്‍പിച്ചു. ജയത്തോടെ യുണൈറ്റഡ് പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനം നിലനിര്‍ത്തി. ലീഡ്‌സിന്റെ മൈതാനത്ത് യുണൈറ്റഡിന്റെ അക്കൗണ്ട് തുറന്നത് നായകന്‍ ഹാരി മഗ്വയര്‍. മുപ്പത്തിനാലാം മിനിറ്റില്‍. ഇടവേളയ്ക്ക് തൊട്ടുമുന്‍പ് ബ്രൂണോ ഫെര്‍ണാണ്ടസ് ലീഡുയര്‍ത്തി. 

രണ്ടാംപകുതിയുടെ തുടക്കത്തില്‍ ഒരുമിനിറ്റിനിടെ രണ്ടുഗോള്‍ തിരിച്ചടിച്ച് ലീഡ്‌സ് യുണൈറ്റഡിനെ ഞെട്ടിച്ചു. എഴുപതാം മിനിറ്റില്‍ ഫ്രെഡിലൂടെ യുണൈറ്റഡ് ലീഡ് തിരിച്ചുപിടിച്ചു. കളിതീരാന്‍ രണ്ടുമിനിറ്റുള്ളപ്പോള്‍ ജയമുറപ്പിച്ച് ആന്റണി എലാംഗ നാലാം ഗോളും നേടി. ബുധനാഴ്ച യുവേഫ ചാന്പ്യന്‍സ് ലീഗില്‍ അത്‌ലറ്റിക്കോ മാഡ്രിഡിന് എതിരെയാണ് യുണൈറ്റഡിന്റെ അടുത്ത മത്സരം. 

ബയേണ്‍ വിജയവഴിയില്‍

ജര്‍മ്മന്‍ ലീഗില്‍ ബയേണ്‍ മ്യൂണിക്കും വിജയവഴിയില്‍ തിരിച്ചെത്തി. ഫൂര്‍ത്തിനെ ഒന്നിനെതിരെ നാല് ഗോളിന് തോല്‍പിച്ചു. റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയുടെ ഇരട്ടഗോള്‍ കരുത്തിലാണ് ബയേണിന്റെ ജയം. 46, 82 മിനിറ്റുകളിലായിരുന്നു ലെവന്‍ഡോവ്‌സ്‌കിയുടെ ഗോളുകള്‍. എറിക് മാക്‌സിം ചൗപ്പോ മോട്ടിംഗാണ് മറ്റൊരു സ്‌കോറര്‍.സെബാസ്റ്റ്യന്‍ ഗ്രീസ്ബാക്കിന്റെ സെല്‍ഫ് ഗോള്‍ ബയേണിന്റെ സ്‌കോര്‍പട്ടിക തികച്ചു. 23 കളിയില്‍ 55 പോയിന്റുമായി ലീഗില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ് നിലവിലെ ചാന്പ്യന്‍മാരായ ബയേണ്‍.

PREV
Read more Articles on
click me!

Recommended Stories

ഫിഫ ലോകകപ്പ് 2026: കാത്തിരുന്ന പോര്, മെസിയും റൊണാള്‍ഡോയും നേർക്കുനേർ; സാധ്യതകള്‍
പ്രീമിയര്‍ ലീഗില്‍ ഇന്ന് കരുത്തര്‍ കളത്തില്‍; ലാ ലിഗയില്‍ ബാഴ്‌സലോണ ഇന്നിറങ്ങും