അവസാന നിമിഷ ഗോളില്‍ ഐഎസ്എല്‍ ചാംപ്യന്മാരെ ഹൈദരബാദ് പിടിച്ചുക്കെട്ടി

By Web TeamFirst Published Nov 29, 2019, 9:44 PM IST
Highlights

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഒന്നാം സ്ഥാനത്തെത്താനുള്ള സുവര്‍ണാവസരം ബംഗളൂരു എഫ്‌സി നഷ്ടപ്പെടുത്തി. ഹൈദരാബാദ് എഫ്‌സിയുമായി സമനില പിരിഞ്ഞതോടെ ബംഗളൂരു രണ്ടാം സ്ഥാനത്ത് നില്‍ക്കുകയായിരുന്നു.

ഹൈദരാബാദ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഒന്നാം സ്ഥാനത്തെത്താനുള്ള സുവര്‍ണാവസരം ബംഗളൂരു എഫ്‌സി നഷ്ടപ്പെടുത്തി. ഹൈദരാബാദ് എഫ്‌സിയുമായി സമനില പിരിഞ്ഞതോടെ ബംഗളൂരു രണ്ടാം സ്ഥാനത്ത് നില്‍ക്കുകയായിരുന്നു. മത്സരത്തിന്റെ ഇഞ്ചുറി സമയത്ത് റോബിന്‍ സിങ് നേടിയ ഗോളാണ് ബംഗളൂരുവിനെ പിടിച്ചുകിട്ടിയത്. നേരത്തെ രണ്ടാം മിനിറ്റില്‍ സുനില്‍ ഛേത്രിയുടെ ഗോളില്‍ ബംഗളൂരു ലീഡെടുത്തിരുന്നു. 

അവസാന സ്ഥാനത്തുള്ള ഹൈദരാബാദിനെതിരെ ബംഗളൂരു കനത്ത ആക്രമണം തന്നെ കെട്ടഴിച്ചു. ആറ് ഷോട്ടുകള്‍ ഹൈദരാബാദിന്റെ ഗോള്‍ കീപ്പറെ പരീക്ഷിക്കാനെത്തി. എന്നാല്‍ ഒരിക്കല്‍ മാത്രമാണ് പന്ത് ഗോള്‍വര കടന്നത്. ബംഗളൂരു ജയിക്കുമെന്ന് തോന്നിച്ചെങ്കിലും മുന്‍ ബംഗളൂരു എഫ്‌സി താരം റോബിന്‍ സിങ്ങിന്റെ ഗോള്‍ ഹൈദരാബാദിനെ തോല്‍വിയില്‍ നിന്ന് രക്ഷപ്പെടുത്തി.

നിലവില്‍ ആറ് മത്സരങ്ങളില്‍ നിന്ന് രണ്ട് ജയവും നാല് സമനിലയുമായി 10 പോയിന്റോടെ രണ്ടാം സ്ഥാനത്താണ് ബംഗളൂരു എഫ്‌സി. ഒരു ജയവും സമനിലയും നാല്് തോല്‍വിയുമുള്ള ഹൈദരാബാദ് നാലാം പത്താമതാണ്.

click me!