ഡ്യൂറന്റ് കപ്പ്: ബംഗളൂരു യുണൈറ്റഡ് ക്വാര്‍ട്ടറില്‍; കേരള ബ്ലാസ്റ്റേഴ്‌സ് നാളെയിറങ്ങും

Published : Sep 10, 2021, 12:46 PM IST
ഡ്യൂറന്റ് കപ്പ്: ബംഗളൂരു യുണൈറ്റഡ് ക്വാര്‍ട്ടറില്‍; കേരള ബ്ലാസ്റ്റേഴ്‌സ് നാളെയിറങ്ങും

Synopsis

ബംഗളൂരു യുണൈറ്റഡ്. ഇന്ത്യന്‍ എയര്‍ ഫോഴ്‌സിനെ രണ്ടിനെതിരെ നാല് ഗോളിന് തോല്‍പിച്ചാണ് ബംഗളൂരു യുണൈറ്റഡിന്റെ മുന്നേറ്റം.  

കൊല്‍ക്കത്ത: ഡ്യൂറന്‍ഡ് കപ്പ് ഫുട്‌ബോളിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടക്കുന്ന ആദ്യ ടീമായി ബംഗളൂരു യുണൈറ്റഡ്. ഇന്ത്യന്‍ എയര്‍ ഫോഴ്‌സിനെ രണ്ടിനെതിരെ നാല് ഗോളിന് തോല്‍പിച്ചാണ് ബംഗളൂരു യുണൈറ്റഡിന്റെ മുന്നേറ്റം. മറ്റൊരു മത്സരത്തില്‍ ആര്‍മി റെഡ് ഒന്നിനെതിരെ നാല് ഗോളിന് അസം റൈഫിള്‍സിനെ തോല്‍പിച്ചു. 

ഇന്ന് ജംഷെഡ്പൂര്‍ എഫ് സി, ആര്‍മി ഗ്രീനിനെയും മുമ്മഹദന്‍സ്, സിആര്‍പിഎഫിനെയും നേരിടും. നാളെ ഇന്ത്യന്‍ നേവിക്ക് എതിരെയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ മത്സരം. നിലവിലെ ചാംപ്യന്മാരായ ഗോകുലം കേരള ആദ്യ മത്സരത്തില്‍ മറ്റന്നാള്‍ ആര്‍മി റെഡിനെ നേരിടും.

16 ടീമുകളാണ് ടൂര്‍ണമെന്റില്‍ മത്സരിക്കുന്നത്. നാല് ടീമുകള്‍ നാല് ഗ്രൂപ്പുകളിലായി കളിക്കും. ഗ്രൂപ്പില്‍ ആദ്യ രണ്ട് സ്ഥാനങ്ങള്‍ സ്വന്തമാക്കുന്നവര്‍ നോക്കൗട്ട് റൗണ്ടിന് യോഗ്യത നേടും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഡബിളടിച്ച് ഔനാഹി, വിജയഗാഥ തുടർന്ന് മൊറോക്കോ; കാനഡയെ തകർത്ത് ക്വാർട്ടറിലേക്ക്
ലോകകപ്പ് ആവേശം: പ്രവചന മത്സരവുമായി കാലിക്കറ്റ് എഫ്.സി