
കൊച്ചി: ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ പഞ്ചാബി താരം ഹര്‍മന്‍ജോത് ഖബ്രയ്ക്ക് കേരളത്തോട് വൈകാരിക ബന്ധമുണ്ട്. ഖബ്രയുടെ അച്ഛന്‍ സന്തോഷ് ട്രോഫിയില്‍ കിരീടം നേടിയത് കേരളത്തിലാണ്. അച്ഛന്‍ കിരീടം ഉയര്‍ത്തിയിടത്ത്, വിജയങ്ങള്‍ ശീലമാക്കാന്‍ ഒരു മകന്‍.
1987ല്‍ കൊല്ലത്ത് നടന്ന സന്തോഷ് ട്രോഫിയില്‍ കിരീടമുയര്‍ത്തിയ അച്ഛന്‍ ഹര്‍നാന്ദന്‍ സിംഗിനെ കൂടി ഓര്‍ത്താണ് ഖബ്ര ബ്ലാസ്റ്റേഴ്‌സുമായി കൈ കോര്‍ക്കാന്‍ തീരുമാനിച്ചത്.
ജര്‍നെയില്‍ സിംഗും ഇന്ദര്‍ സിംഗും മുതല്‍ സന്ദേശ് ജിംഗാന്‍ വരെയുളള പഞ്ചാബി താരങ്ങള്‍ക്ക് കേരളത്തില്‍ കിട്ടിയ ആദരം തനിക്കും ലഭിക്കുമെന്നാണ് പ്രതിരോധനിരയിലെ കരുത്തന്റെ പ്രതീക്ഷ
കര്‍ഷക പ്രക്ഷോഭത്തെ തുടക്കത്തിലെ പിന്തുണച്ചിരുന്ന ഖബ്ര, പോരാട്ടം വിജയം കാണുമെന്ന പ്രതീക്ഷയിലാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!