ഫ്രഞ്ച് ആരാധകര്‍ക്കുള്ള മറുപടി എന്ന നിലയില്‍ വാലന്റൈൻ ഗോമസ് എന്ന അര്‍ജന്‍റീനന്‍ ആരാധകന്‍ ഈ ക്യാംപെയിന്‍ ആരംഭിച്ചത്.

ബ്രൂണേസ് അയേസ്: ലോകകപ്പ് ഫൈനല്‍ വീണ്ടും നടത്തണം എന്ന ഫ്രഞ്ച് ആരാധകരുടെ ഭീമന്‍ ഹര്‍ജിക്ക് വമ്പന്‍ മറുപടിയുമായി അര്‍ജന്‍റീനന്‍ ആരാധകര്‍. അർജന്‍റീന ഫ്രാൻസ് ഫൈനല്‍ മത്സരത്തിന് ശേഷം വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. ചില റഫറിയിംഗ് തീരുമാനങ്ങളിൽ ഫ്രഞ്ച് ആരാധകര്‍ അസന്തുഷ്ടരായിരുന്നു. 

അതിനാല്‍ ചില ഫ്രഞ്ച് ആരാധകര്‍ ഫിഫ ലോകകപ്പ് ഫൈനൽ വീണ്ടും നടത്താന്‍ ആവശ്യപ്പെട്ട് ഭീമന്‍ ഹര്‍ജി നൽകാന്‍ ഒരുക്കിയത്. ഏകദേശം 200,000 പേർ ഇതിനകം ഒപ്പിട്ടു കഴിഞ്ഞിരുന്നു. ഇത് വിദേശ മാധ്യമങ്ങളില്‍ വാര്‍ത്തയാകുകയാണ്. ഇത് വാര്‍ത്തയായതോടെയാണ് അര്‍ജന്‍റീനന്‍ ആരാധകര്‍ മറുപടിയുമായി രംഗത്ത് എത്തിയത്. 

ഗോള്‍ ഫുട്ബോള്‍ വാര്‍ത്ത സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത് അനുസരിച്ച്, "ഫ്രാന്‍സുകാരെ കരയുന്നത് ഒന്ന് നിര്‍ത്താമോ" എന്ന പേരിലാണ് ഫ്രഞ്ച് ആരാധകര്‍ക്കുള്ള മറുപടി എന്ന നിലയില്‍ വാലന്റൈൻ ഗോമസ് എന്ന അര്‍ജന്‍റീനന്‍ ആരാധകന്‍ ഈ ക്യാംപെയിന്‍ ആരംഭിച്ചത്.

ഏതാനും മണിക്കൂറുകൾക്കുള്ളിൽ ചെയിഞ്ച്. ഓര്‍ഗിലെ ഈ ഹർജിയിൽ 664000-ലധികം ഒപ്പുകൾ ലഭിച്ചുവെന്നാണ് ഇതിന്‍റെ ഡാഷ് ബോര്‍ഡ് കാണിക്കുന്നത്. 10 ലക്ഷം ഒപ്പാണ് ലക്ഷ്യം ഇത് ഉടന്‍ കൈവരിക്കും ഈ വേഗത്തിലാണ് ഈ ഒപ്പുശേഖരം പോകുന്നതെങ്കില്‍ എന്നാണ് അര്‍ജന്‍റീന ആരാധകരുടെ വാദം. 

“ഞങ്ങൾ ലോകകപ്പ് ഫൈനൽ ജയിച്ചതുമുതൽ, അർജന്റീന ലോക ചാമ്പ്യനാണെന്ന് ഫ്രഞ്ചുകാർ കരയുകയോ പരാതിപ്പെടുകയോ അംഗീകരിക്കുകയോ നിർത്തിയിട്ടില്ല, ഈ നിവേദനം ഫ്രഞ്ചുകാർക്ക് കരച്ചിൽ നിര്‍ത്താനും ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനാണ് മെസിയെന്ന് അംഗീകരിക്കണം. എംബാപ്പെ അദ്ദേഹത്തിന്‍റെ മകനാണെന്നും അംഗീകരിക്കുകയും വേണം" ഹര്‍ജി സംബന്ധിച്ച് രേഖപ്പെടുത്തിയിരിക്കുന്നു. 

ഖത്തറില്‍ നടന്ന ലോകകപ്പ് ഫുട്ബോളില്‍ ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസും 2014 ഫൈനലിസ്റ്റുകളായ അർജന്റീനയും തമ്മിലുള്ള വാശിയേറിയ മത്സരമാണ് നടന്നത്. എക്‌സ്‌ട്രാ ടൈമിനുശേഷം സ്‌കോറുകൾ 3-3ന് സമനിലയിലായപ്പോൾ പെനാൽറ്റിയിൽ അർജന്റീന 4-2ന് ഫ്രാൻസിനെ തോൽപിച്ച് മൂന്ന് പതിറ്റാണ്ടിന് ശേഷം അര്‍ജന്‍റീന കിരീടം നേടി.

വിപണിമൂല്യം ഹിമാലയത്തോളം ഉയര്‍ന്നു; എന്‍സോ ഫെര്‍ണാണ്ടസിന് പിന്നാലെ പണച്ചാക്കുകളുമായി ടീമുകളുടെ നിര

ഈച്ചയ്ക്ക് പോലും കടക്കാനാവാത്ത വിധം സുരക്ഷ; അർഹതയില്ലാത്ത ഷെഫ് എങ്ങനെ കടന്നുകൂടി, ഫിഫ അന്വേഷിക്കുന്നു