എ, ബി ഒന്നുമില്ല, ഇത് ഉശിരൻ ടീം; കൊറിയ ക‌ടക്കാൻ സർവ്വ സന്നാഹങ്ങളും നിരത്തി ബ്രസീൽ

By Web TeamFirst Published Dec 5, 2022, 11:33 PM IST
Highlights

ഡാനിലോയെ കൂടെ തിയാ​ഗോ സിൽവ മാർക്വീഞ്ഞോസ്, എഡർ മിലിറ്റാവോ എന്നിവരാണ് പ്രതിരോധ നിരയിൽ. മധ്യനിരയിൽ കാമസിറോയ്ക്കൊപ്പം പക്വേറ്റയാണ്. അവർക്ക് മുന്നിലായി നെയ്മറും വിനീഷ്യസും റാഫീഞ്ഞയുമാണുള്ളത്.

ദോഹ: ഖത്തർ ലോകകപ്പിന്റെ പ്രീ ക്വാർട്ടറിൽ ദക്ഷിണ കൊറിയയെ നേരിടാൻ ഏറ്റവും കരുത്തുറ്റ ടീമിനെ നിയോ​ഗിച്ച് ബ്രസീൽ പരിശീലകൻ ടിറ്റെ. സൂപ്പർ താരം നെയ്മർ ടീമിലേക്ക് മടങ്ങി എത്തി എന്നുള്ളതാണ് മഞ്ഞപ്പട ആരാധകരെ ആവേശത്തിലാക്കിയിരിക്കുന്നത്. പരിക്ക് മൂലം വിശ്രമത്തിലായിരുന്ന ഡാനിലോയും മടങ്ങി എത്തിയിട്ടുണ്ട്. ഡാനിലോയെ കൂടെ തിയാ​ഗോ സിൽവ മാർക്വീഞ്ഞോസ്, എഡർ മിലിറ്റാവോ എന്നിവരാണ് പ്രതിരോധ നിരയിൽ. മധ്യനിരയിൽ കാമസിറോയ്ക്കൊപ്പം പക്വേറ്റയാണ്. അവർക്ക് മുന്നിലായി നെയ്മറും വിനീഷ്യസും റാഫീഞ്ഞയുമാണുള്ളത്. റിച്ചാർലിസണാണ് ഗോളടിക്കാനുള്ള ചുമതല. 4-2-3-1 ശൈലിയിലാണ് ബ്രസീല്‍ പരിശീലകന്‍ ടിറ്റെ ഇന്ന് ടീമിനെ ഇറക്കുന്നത് മറുവശത്ത് ദക്ഷിണ കൊറിയ 4-2-3-1 ശൈലിയിലാണ് ഇന്നത്തെ മത്സരത്തിനിറങ്ങുന്നത്.

ബ്രസീലിന്‍റെ സ്റ്റാര്‍ട്ടിംഗ് ഇലവന്‍: (4-2-3-1): Alisson; Militao, Maquinhos, Silva, Danilo; Casemiro, Paqueta; Raphinha, Neymar, Vinicius Jr; Richarlison.

ദക്ഷിണ കൊറിയ സ്റ്റാര്‍ട്ടിംഗ് ഇലവന്‍: XI (4-2-3-1): S. Kim; M.H. Kim, M. Kim, Y. Kim, J. Kim; Hwang, Jung; H. Hwang, J. Lee, Son; G.S. Cho.

നേരത്തെ, കാമറൂണിനെതിരെയുള്ള അവസാന ​ഗ്രൂപ്പ് മത്സരത്തിൽ അടിമുടി മാറ്റം വരുത്തിയായിരുന്നു ബ്രസീൽ പരിശീലകൻ ടിറ്റെ ടീമിനെ നിയോ​ഗിച്ചത്. ​ഗോൾ കീപ്പർ മുതൽ എല്ലാ പൊസിഷനുകളിലും മാറ്റം വന്നിരുന്നു. ഗോൾ കീപ്പറായി എഡേഴ്സൺ വന്നപ്പോൾ പ്രതിരോധ നിരയിൽ അലക്സ് ടെല്ലാസ്, ബ്രെമർ, മിലിറ്റാവോ, ഡാനി ആൽവസ് എന്നിവരാണ് എത്തിയത്.

ഫ്രെഡും ഫാബീഞ്ഞോയും ഡിഫൻസീവ് മിഡ്ഫീൽഡേഴ്സായി ഇറങ്ങിയപ്പോൾ അവർക്ക് മുന്നിലായി മാർട്ടിനെല്ലി, റോഡ്രിഡോ, ആന്റണി എന്നിവരായിരുന്നു അണിനിരന്നത്. ​ഗബ്രിയേൽ ജിസൂസിനായിരുന്നു ​ഗോൾ അടിക്കാനുള്ള ചുമതല. പക്ഷേ, അസാമാന്യ പോരാട്ടവീര്യം കളത്തിലെടുത്ത കാമറൂണിന് മുന്നിൽ കാനറികൾക്ക് കാലിടറുകയായിരുന്നു. 

click me!