രക്ഷകനായി മാര്‍ട്ടിനെല്ലി, ജപ്പാന്റെ വെല്ലുവിളി അതിജീവിച്ച് ബ്രസീല്‍; അവസാന നിമിഷ ഗോളില്‍ നാടകീയ ജയം

Published : Jun 30, 2026, 01:02 AM IST
Gabriel Martinelli

Synopsis

ഫിഫ ലോകകപ്പ് നോക്കൗട്ട് റൗണ്ടില്‍ ജപ്പാനെതിരെ ബ്രസീലിന് നാടകീയ ജയം. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം കസെമിറോയുടെ സമനില ഗോളും, ഇഞ്ചുറി ടൈമില്‍ ഗബ്രിയല്‍ മാര്‍ട്ടിനെല്ലിയുടെ വിജയ ഗോളും ബ്രസീലിനെ 2-1ന് പ്രീ ക്വാര്‍ട്ടറിലെത്തിച്ചു.

ന്യൂയോര്‍ക്ക്: ഫിഫ ലോകകപ്പ് നോക്കൗട്ട് റൗണ്ടില്‍ ജപ്പാന്റെ വെല്ലുവിളി മറികടന്ന് ബ്രസീല്‍. ലീഡ് വഴങ്ങിയ ശേഷം ഏഷ്യന്‍ വമ്പന്മാരെ 2-1ന് മറികടന്നാണ് ബ്രസീല്‍ പ്രീ ക്വാര്‍ട്ടറിലെത്തിയത്. ഇഞ്ചുറി ടൈമില്‍ ഗബ്രിയല്‍ മാര്‍ട്ടിനെല്ലി നേടിയ ഗോളാണ് ബ്രസീലിന് ജയമൊരുക്കിയത്. 29-ാം മിനിറ്റില്‍ കെയ്ഷു സാനോയുടെ ഗോളിലൂടെ മുന്നിലെത്തിയിരുന്നു ജപ്പാന്‍. തുടര്‍ന്ന് 56-ാം മിനിറ്റില്‍ കസെമിറോയുടെ ഹെഡ്ഡര്‍ ബ്രസീലിന് സമനില സമ്മാനിച്ചു.

ആദ്യ പാതിയില്‍ ബ്രസീലിനെ ഞെട്ടിക്കാന്‍ ജപ്പാന് സാധിച്ചിരുന്നു. ആധിപത്യം ബ്രസീലിന് ആയിരുന്നെങ്കിലും ഗോള്‍ നേടിയത് ജപ്പാനായിരുന്നു. ആദ്യ ഹൈഡ്രേഷന്‍ ബ്രേക്കിന് മുമ്പ് ഇരുവര്‍ക്കും ഗോള്‍ നേടാന്‍ സാധിച്ചിരുന്നില്ല. ഇതിനിടെ ജപ്പാന്‍ ഒരു ഫ്രീകിക്ക് ലഭിച്ചെങ്കിലും മുതലാക്കാന്‍ സാധിച്ചില്ല. മൂന്ന് ഷോട്ടുകള്‍ പായിക്കാന്‍ ബ്രസീലിന് സാധിച്ചെങ്കിലും ഗോള്‍ കീപ്പറെ പരീക്ഷാന്‍ പോന്നതായിരുന്നില്ല. എന്നാല്‍ 29-ാം മിനിറ്റില്‍ സ്റ്റേഡിയത്തെ നിശ്ചിലമാക്കി ജപ്പാന്‍ മുന്നിലെത്തി.

മധ്യനിരയില്‍ കുറച്ചുനേരം പന്ത് കൈവശം വച്ച ശേഷം പെട്ടെന്ന് സാനോ കുതിച്ചു. കാസമിറോയെ കാഴ്ച്ചകാരാക്കി സാനോ ബോക്‌സിന് പുറത്ത് നിന്ന് തൊടുത്ത ഷോട്ട് ഗോള്‍ വര കടന്നു. ഒരടിയില്‍ ആടിയുലഞ്ഞ ബ്രസീല്‍ ആക്രമണം കടുപ്പിച്ചെങ്കിലും ജപ്പാന്റെ പ്രതിരോധം മറികടക്കാന്‍ സാധിച്ചില്ല. ഗോള്‍ വീണതോടെ ബ്രീസില്‍ ആക്രമണം കടുപ്പിച്ചു. എന്നാല്‍ ജപ്പാന്റെ പ്രതിരോധം മറികടന്ന് സമനില പിടിക്കാന്‍ ആദ്യപാതില്‍ കാനറികള്‍ക്ക് സാധിച്ചില്ല.

രണ്ടാം പകുതിയില്‍ കളിമാറി. എന്‍ഡ്രിക്കിന്റെ വരവും ബ്രസീലിനെ സഹായിച്ചു. 56-ാം മിനിറ്റില്‍ ബ്രസീലിന്റെ സമനില ഗോള്‍. ഗബ്രിയേല്‍ മഗല്‍ഹായസ് ജപ്പാനീസ് ബോക്‌സിലേക്ക് ഉയര്‍ത്തിവിട്ട പന്ത് കസെമിറോ ഹെഡ് ചെയ്ത് ഗോളാക്കുകയായിരുന്നു. സമനില ഗോളിന് ശേഷവും ബ്രീസില്‍ ആധിപത്യം തുടര്‍ന്നു. കളി പൂര്‍ണമായും ബ്രീസിലിയന്‍ താരങ്ങളുടെ കാലുകളിലായി. പലപ്പോഴും ജപ്പാന്‍ ബോക്‌സില്‍ ഭീതി പടര്‍ത്താനും ബ്രസീലിന് സാധിച്ചു.

അതിന്റെ ഫലമായിരുന്നു മാര്‍നെല്ലിയുടെ അവസാന നിമിഷ ഗോള്‍. ബ്രൂണോ ഗ്യുമിറെസിന്റെ പാസാണ് ഗോളില്‍ അവസാനിച്ചത്. ബ്രസീലിന് 2-1ന്റെ ജയം. 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ബ്രസീലിന്റെ നെഞ്ചകം പിളര്‍ന്ന് ജപ്പാന്‍; ആദ്യ പാതിയില്‍ ഒരു ഗോളിന് മുന്നില്‍
പ്രീ ക്വാർട്ടർ ഉറപ്പിക്കാൻ ജർമനി, മൊറോക്കോയെ നേരിടാൻ ഓറഞ്ച് പട; നോക്കൗട്ടിൽ വമ്പന്മാർ കളത്തിൽ